വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ നാട്ടിലെത്തുന്നവർക്ക് പണം നൽകാനൊരുങ്ങി ഈ ഏഷ്യൻ രാജ്യം
text_fieldsതായ്പേയ് സിറ്റി: കോവിഡിനിടെ തുടർന്ന് വലിയ പ്രതിസന്ധിയാണ് വിനോദ സഞ്ചാര മേഖലയിൽ അനുഭവപ്പെട്ടത്. നിലവിൽ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച് വീണ്ടും സജീവമാകാനുള്ള ശ്രമങ്ങളിലാണ് ടൂറിസം മേഖല. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് രാജ്യങ്ങൾ മുന്നോട്ട് വെക്കുന്നത്. കോവിഡിന് ശേഷം സഞ്ചാരികളെ ആകർഷിക്കാൻ കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് തായ്‍വാൻ. ഓരോ സഞ്ചാരിക്കും 165 ഡോളറിന്റെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയാണ് തായ്വാൻ പ്രഖ്യാപിച്ചത്.
ഇത്തരത്തിൽ 82 മില്യൺ ഡോളറിന്റെ ആനുകൂല്യങ്ങൾ നൽകും. ലക്കി ഡ്രോ, ഡിസ്കൗണ്ടുകൾ, വിമാന ടിക്കറ്റിലെ ഇളവ് ഈ രീതിയിലെല്ലാമാണ് പണം കൈമാറുക. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഉൾപ്പടെ ഡിസ്കൗണ്ട് ലഭിക്കും.നിശ്ചിത എണ്ണം ആളുകളെ തായ്‍വാനിലേക്ക് കൊണ്ടുവരുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ട് ട്രാവൽ ഏജൻസികൾ നൽകുന്നുണ്ട്.
തായ്‍വാൻ ജി.ഡി.പിയുടെ നാല് ശതമാനവും വരുന്നത് ടൂറിസം മേഖലയിൽ നിന്നാണ്. കഴിഞ്ഞ വർഷം ഒമ്പത് ലക്ഷം വിനോദസഞ്ചാരികളാണ് തായ്‍വാനിലെത്തിയത്. എന്നാൽ, ചൈനയുമായുള്ള തർക്കത്തെ തുടർന്ന് ഹോങ്കോങ്ങിൽ നിന്നും മക്കാവുവിൽ നിന്നും തായ്വാനിലേക്ക് വിനോദസഞ്ചാരികൾ എത്താത്തത് തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.