ബാങ്കോക്കിലും പട്ടായയിലും വിദേശികൾക്ക് ഭൂമി വാങ്ങാം; നിർണായക നീക്കവുമായി തായ് സർക്കാർ
text_fieldsബാങ്കോക്ക്: സമ്പദ്‍വ്യവസ്ഥയുടെ വികസനത്തിന് വിദേശികൾക്ക് ഭൂമി വാങ്ങാനുള്ള അനുമതി നൽകി തായ്‍ലാൻഡ് സർക്കാർ. വീടുകൾ നിർമിക്കാനായി ഭൂമി വാങ്ങാനുള്ള പദ്ധതി പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ചു. സമ്പന്നരായ വിദശനിക്ഷേപകരെ ലക്ഷ്യമിട്ടാണ് നീക്കം. ദീർഘകാല കരാറിലൂടെ മാത്രമാണ് വിദേശികൾക്ക് ഇപ്പോൾ തായ്‍ലാൻഡ് സ്വത്തുക്കൾ സ്വന്തമാക്കാനാവുക. ഇതിലാണ് സർക്കാർ മാറ്റത്തിനൊരുങ്ങുന്നത്.
പുതിയ നിയമപ്രകാരം വിദേശികൾക്ക് 0.4 ഏക്കർ ഭൂമി വരെ സ്വന്തമാക്കാമെന്ന് സർക്കാർ വക്താവ് അനുഛ ബുരാപാചാശ്രീ പറഞ്ഞു. ഉന്നത പ്രൊഫഷണലുകൾ, വിരമിച്ചവർ, സമ്പന്നർ എന്നിവരെയാണ് തായ്‍ലാൻഡ് ലക്ഷ്യമിടുന്നത്. ബാങ്കോക്കിലും പട്ടായയിലും ഭൂമി വാങ്ങാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.
നേരത്തെ വിദേശികൾക്കായി 10 വർഷത്തേക്കുള്ള വിസ തായ്‍ലാൻഡ് അവതരിപ്പിച്ചിരുന്നു. വിദേശികൾ മൂന്ന് വർഷത്തേക്ക് 1.04 മില്യൺ ഡോളറെങ്കിലും(ഏകദേശം എട്ട് കോടി രൂപ) നിക്ഷേപിക്കണം. വാങ്ങുന്ന ഭൂമിയുടെ വിലയും ഇതിൽ ഉൾപ്പെടും. ഇതിന് പുറമേ തായ് സർക്കാറിന്റെ ബോണ്ടുകൾ, ബാങ്ക് ഓഫ് തായ്‍ലാൻഡിന്റേയും മറ്റ് ബാങ്കുകളുടേയും സെക്യൂരിറ്റി എന്നിവയും നിക്ഷേപിക്കാം. റിയൽ എസ്റ്റേറ്റ് മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.