Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവിനോദസഞ്ചാരികളെ...

വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി തായ്​ലാൻഡ്​

text_fields
bookmark_border
വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി തായ്​ലാൻഡ്​
cancel

ഫുക്കറ്റ്​: കോവിഡിനെ തുടർന്ന്​ അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാനൊരുങ്ങി തായ്​ലാൻഡ്​. ഒക്​ടോബർ ഒന്ന്​ മുതൽ വിനോദസഞ്ചാരികൾക്ക്​ പ്രവേശനം അനുവദിക്കാനാണ്​ തീരുമാനം. എങ്കിലും എല്ലാ വിനോദസഞ്ചാര കേ​ന്ദ്രങ്ങളും തുറക്കില്ല.

തുടക്കത്തിൽ​ ഫുക്കറ്റിൽ മാത്രമാവും വിനോദ സഞ്ചാരികളെ അനുവദിക്കുക. ഫുക്കറ്റിലെത്തുന്നവർ 14 ദിവസം എതെങ്കിലുമൊരു ബീച്ച്​ റിസോർട്ടിൽ ക്വാറൻറീൻ പൂർത്തിയാക്കണം. ക്വാറൻറീൻ തുടങ്ങു​േമ്പാഴും അവസാനിക്കു​േമ്പാഴും കോവിഡ്​ ടെസ്​റ്റ്​ നടത്തുകയും വേണം. ഈ രണ്ട്​ ടെസ്​റ്റുകളുടേയും ഫലം നെഗറ്റീവായാൽ വിനോദസഞ്ചാരികൾക്ക്​ ഫുക്കറ്റിൽ വിവിധ പ്രദേശങ്ങളിലേക്ക്​ സഞ്ചരിക്കാൻ സാധിക്കും.

ഫുക്കറ്റല്ലാതെ മറ്റ്​ വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കുകയാണെങ്കിൽ 14 ദിവസത്തിന്​ പുറമേ അവിടെ ഏഴ്​ ദിവസം ക്വാറൻറീനിൽ കഴിയണം. തുടർന്ന്​ മൂന്നാമതും കോവിഡ്​ ടെസ്​റ്റ്​ നടത്തുകയും വേണം. വിനോദസഞ്ചാരികൾ 30 ദിവസമെങ്കിലും തായ്​ലാൻഡിൽ താമസിക്കണമെന്ന വ്യവസ്ഥയും ഏർപ്പെടുത്തിയേക്കും. തായ്​ലാൻഡ്​ വിനോദസഞ്ചാര മന്ത്രിയാണ്​ ഇക്കാര്യം അറിയിച്ചത്​. തായ്​ലാൻഡ്​ ജി.ഡി.പിയുടെ 20 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്നാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandThailand tourisam
News Summary - Thailand reopening
Next Story