ആർ.ജെ. അംബികയുടെ ബൈക്ക് റൈഡിന് തുടക്കമായി
text_fieldsആർ.ജെ. അംബിക കൃഷ്ണയുടെ ‘ഓൾ ഇന്ത്യ സോളോ റൗണ്ട് പര്യടനം’ കലക്ടർ ജാഫർ മാലിക് ഫ്ലാഗ്ഓഫ് ചെയ്യുന്നു
കൊച്ചി: റെയിൻബോ എഫ്.എം ആർ.ജെ. അംബിക കൃഷ്ണ നടത്തുന്ന അഖിലേന്ത്യ ബൈക്ക് യാത്രയുടെ ഫ്ലാഗ്ഓഫ് ജില്ല കലക്ടർ ജാഫർ മാലിക് നിർവഹിച്ചു. വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരവ് അർപ്പിച്ചും അവരുടെ വിധവകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമുള്ള സന്ദേശമാണ് ഈ യാത്രവഴി അംബിക നൽകുന്നത്.
കാക്കനാട് കലക്ടറേറ്റ് അങ്കണത്തിലായിരുന്നു ഫ്ലാഗ്ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. 50 ദിവസം നീളുന്ന ബൈക്ക് യാത്രയിൽ 14 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിടുകയാണ് അംബികയുടെ ലക്ഷ്യം. യാത്രയിൽ രാജ്യത്തെ 25 റെയിൻബോ എഫ്.എം നിലയങ്ങളും സന്ദർശിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.