Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
european union
cancel
Homechevron_rightTravelchevron_rightTravel Newschevron_rightവാക്സിൻ...

വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക്​ ഒമ്പത്​ മാസത്തെ കാലാവധി നിശ്ചയിച്ച്​ യൂറോപ്യൻ യൂനിയൻ

text_fields
bookmark_border

യാത്രാ ആവശ്യാർത്ഥമുള്ള കോവിഡ്​ വാക്സിൻ സർട്ടിഫിക്കറ്റിന് ഒമ്പത്​ മാസത്തെ കാലാവധി നിശ്ചയിച്ച്​ യൂറോപ്യൻ യൂനിയൻ. ലോകത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. യൂറോപ്യൻ യൂനിയനുള്ളിൽ യാത്ര ചെയ്യുന്നവർക്കാണ്​ ഈ നിബന്ധന. അതേസമയം, മറ്റു നിബന്ധനകൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്ന്​ യൂറോപ്യൻ യൂനിയൻ ജസ്റ്റിസ്​ കമീഷണർ ദിദിയർ റെയ്ൻഡേഴ്‌സ് പറഞ്ഞു.

പുതിയ നിയമം 2022 ഫെബ്രുവരി ഒന്നിന്​ പ്രാബല്യത്തിൽ വരും. 27 യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ ഇത് ബാധകമാകും. ഭൂരിപക്ഷം യൂറോപ്യൻ യൂനിയൻ സർക്കാറുകളും ഇതിനെ പിന്തുണച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

പുതിയ നിയമം അനുസരിച്ച് യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ ഒമ്പത്​ മാസത്തിനുള്ളിൽ പൂർണമായും വാക്സിൻ എടുത്തവരെ മാ​ത്രമേ പ്രവേശിപ്പിക്കൂ. അതേസമയം, വാക്സിൻ എടുത്തവരാണെങ്കിലും ചില രാജ്യങ്ങൾ ആർ.ടി.പി.സി.ആർ, ക്വാറന്‍റീൻ എന്നിവ ആവശ്യപ്പെടുന്നുണ്ട്​. ഇറ്റലി, ഗ്രീസ്, അയർലൻഡ്, സൈപ്രസ്, ഓസ്ട്രിയ, പോർച്ചുഗൽ, ലാത്വിയ എന്നീ രാജ്യങ്ങളിലേക്ക്​ പ്രവേശിക്കാൻ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:European Unionvaccine certificate
News Summary - The European Union has set a nine-month deadline for vaccine certificates
Next Story