ഇലവീഴാപ്പൂഞ്ചിറയിൽ കാത്തിരിക്കുന്നത്, കാഴ്ചയുടെ സൗന്ദര്യം; പക്ഷെ...
text_fieldsകാഞ്ഞാർ: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറയെങ്കിലും ഇവിടേക്ക് എത്തിപ്പെടാൻ പെടാപ്പാട്. നല്ലൊരു റോഡ് ഇല്ലാത്തതുമൂലം ഇവിടെ എത്തിച്ചേരാൻ സഞ്ചാരികൾക്ക് കഴിയുന്നില്ല. ഒരു വ്യാഴവട്ടമായി ഇവിടേക്ക് റോഡ് നിർമാണം തുടങ്ങിയിട്ട്. എന്നാൽ, ഇത് പൂർത്തിയാക്കാൻ അധികാരികൾക്ക് കഴിയുന്നില്ല.
ഇലവീഴാപ്പൂഞ്ചിറയിലേക്ക് ദിനംപ്രതി നിരവധി സഞ്ചാരികളാണ് റോഡ് ഇല്ലെന്ന വിവരം അറിയാതെ എത്തിച്ചേരുന്നത്. കാഞ്ഞാറിൽനിന്ന് കൂവപ്പള്ളി, ചക്കിക്കാവ്, പൂഞ്ചിറവഴി കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയിൽ എത്തുന്ന പ്രധാന റോഡിെൻറ നിർമാണ പ്രവൃത്തികളാണ് പാതിയെത്തി മുടങ്ങിക്കിടക്കുന്നത്. നബാർഡിെൻറ ഫണ്ട് ഉപയോഗിച്ചാണ് പണി ആരംഭിച്ചത്. പിന്നീട് പൊതുമരാമത്ത് വകുപ്പ് പണി ഏറ്റെടുത്തു. എന്നിട്ടും കാര്യങ്ങൾ മുന്നോട്ടുപോകുന്നില്ല.
വിനോദസഞ്ചാരികളെ കൂടാതെ ദിനംപ്രതി പഠനത്തിനും വിവിധ ആവശ്യങ്ങൾക്കും യാത്ര ചെയ്യേണ്ടിവരുന്ന പ്രദേശവാസികളും ദുരിതത്തിലാണ്. ഒടുവിൽ പാലാ എം.എൽ.എയുടെ കാരുണ്യത്തിൽ കാഞ്ഞിരംകവലയിൽനിന്ന് നിർമാണം ആരംഭിക്കുന്ന റോഡ് ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.