സ്കൂബ സംഘത്തിന് ജലാശയത്തിനടിയിലും ഇനി നിർദേശങ്ങൾ ലഭിക്കും
text_fieldsമുട്ടം: തൊടുപുഴയിലെ അഗ്നിരക്ഷാ സേന സ്കൂബ സംഘത്തിന് ഇനി ജലാശയത്തിന് അടിയിലെ സംസാരം മുകളിലിരുന്ന് കേൾക്കാം. ജില്ല സ്കൂബ സംഘത്തിന് ലഭിച്ച അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സിസ്റ്റം ഉപയോഗിച്ചാണ് ജലാശയത്തിന് 50 മീറ്റർ താഴ്ചയിലെ സംസാരംവരെ കേൾക്കാൻ കഴിയുന്നത്. കരയിൽ സ്ഥാപിക്കുന്ന ഉപകരണത്തിൽനിന്ന് 50 മീറ്റർ നീളം വരുന്ന കേബിൾ വഴിയാണ് ഡൈവിങ് ചെയ്യുന്ന സ്കൂബ സംഘത്തിന് ഇതിന് കഴിയുന്നത്. വെള്ളത്തിന് അടിയിലും ഉപയോഗിക്കാൻ കഴിയുന്ന ഹെഡ് ഫോണാണ് ഇവർ ധരിക്കുന്നത്.
ഡാമുകളിലും പാറമടകളിലും തിരച്ചിൽ നടത്തുന്നതിന് ഉപകാരപ്രദമാണ് ഈ ഉപകരണം. ഒരേ സമയം രണ്ട് ഡൈവർമാർക്ക് ഇത് ഉപയോഗിക്കാൻ കഴിയും. ജില്ലയിൽ തൊടുപുഴക്ക് മാത്രമാണ് ഈ ഉപകരണം ലഭിച്ചിട്ടുള്ളത്. ഉപകരണം പരിശോധിക്കുന്നതിന് സ്കൂബ സംഘം വ്യാഴാഴ്ച മലങ്കര ഡാമിലെത്തിയിരുന്നു. ഒരു മണിക്കൂറിലധികം നേരം ഉപകരണം വിജയകരമായി പ്രവർത്തിപ്പിച്ച് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.