സഞ്ചാരികളാൽ നിറഞ്ഞ് വെള്ളച്ചാട്ടങ്ങൾ
text_fieldsമൂന്നാർ: കാലവർഷത്തിൽ നിർജീവമായിരുന്ന മൂന്നാറിലെ വെള്ളച്ചാട്ടങ്ങൾ ഇത്തവണ സജീവമായത് തുലാവർഷാരംഭത്തിൽ. കാലവർഷം ദുർബലമായതിനാൽ ആറ്റുകാട്, ലക്കം, പെരിയകനാൽ എന്നീ വെള്ളച്ചാട്ടങ്ങളിൽ വെള്ളം തീരെ കുറവായിരുന്നു. മിക്കപ്പോഴും ഉണങ്ങിവരണ്ട നിലയിലുമായിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണിൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളും എത്തിയിരുന്നില്ല. മൂന്നാറിൽനിന്ന് ഒമ്പത് കിലോമീറ്റർ ദൂരെയുള്ള ആറ്റുകാട്, 20 കിലോമീറ്റർ ദൂരെ മൂന്നാർ-മറയൂർ റോഡിൽ സ്ഥിതിചെയ്യുന്ന ലക്കം, ദേശീയപാതയോരത്തെ പവർഹൗസ് വെള്ളച്ചാട്ടങ്ങൾ ഒട്ടേറെ സഞ്ചാരികളെ ആകർഷിച്ചിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള ടൂറിസ്റ്റുകളാണ് കൂടുതലായി എത്തിയിരുന്നത്. ലക്കത്ത് സന്ദർശകർക്ക് ഇറങ്ങി കുളിക്കാനുള്ള സൗകര്യവുമുണ്ട്. ഒഴുക്ക് കുറഞ്ഞ് ശോഷിച്ച ഇവ ന്യൂനമർദത്തെത്തുടർന്ന് രണ്ടാഴ്ചയായി പെയ്യുന്ന കനത്ത മഴയിലാണ് സജീവമായത്. ഇതോടെ സഞ്ചാരികളുടെ വരവും വൻതോതിൽ വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.