ഇന്ത്യൻ സഞ്ചാരികൾ ഈ വർഷം കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന മൂന്ന് രാജ്യങ്ങൾ ഇവയാണ്
text_fieldsകോവിഡ് പ്രതിസന്ധി അനന്തമായി നീളുേമ്പാഴും ഇന്ത്യൻ സഞ്ചാരികൾ പുതിയ ലക്ഷ്യസ്ഥാനങ്ങൾ തിരയുന്ന തിരക്കിലാണ്. കഴിഞ്ഞവർഷം പൂർണമായും യാത്രകൾ മുടങ്ങിയെങ്കിൽ ഇത്തവണ അതിന്‍റെ ക്ഷീണം തീർക്കുന്ന തിരക്കിലാണ് പലരും. വാക്സിനുകൾ ലഭ്യമാവുകയും അന്താരാഷ്ട്ര അതിർത്തികൾ തുറക്കുകയും ചെയ്തതോടെ യാത്രകൾ വീണ്ടും വർധിച്ചു.
പ്രമുഖ ഡിജിറ്റൽ ട്രാവൽ കമ്പനിയായ booking.com പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021 ആഗസ്റ്റിൽ യാത്ര പോകാൻ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ ആദ്യ മൂന്ന് രാജ്യങ്ങൾ യു.എസ്.എ, റഷ്യ, മാലിദ്വീപ് എന്നിവയാണ്. വാക്സിൻ എടുക്കാത്തവർക്കും വരാമെന്നതാണ് റഷ്യയെ ജനപ്രിയമാക്കുന്നത്.
ആഭ്യന്തര ഡെസ്റ്റിനേഷനുകളിൽ മെട്രോ സിറ്റികളാണ് മുന്നിലുള്ളത്. ന്യൂഡൽഹി ഒന്നാം സ്ഥാനം നേടിയപ്പോൾ മുംബൈ രണ്ടാമതുണ്ട്. 52 ശതമാനം പേരും ആഭ്യന്തര യാത്രകൾ പോകാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ആരോഗ്യത്തിനും സുരക്ഷക്കും ഇവർ മുൻഗണന നൽകുന്നു. താമസസ്ഥലത്തെ ശുചിത്വമാണ് പലരും പ്രധാനമായും നോക്കുന്നത്.
ആഗസ്റ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ:
1. യു.എസ്.എ
2. റഷ്യ
3. മാലിദ്വീപ്
4. സ്വിറ്റ്സർലാൻഡ്
5. ഖത്തർ
6. കാനഡ
7. യു.കെ
8. മെക്സികോ
9. അർമീനിയ
10. ഫ്രാൻസ്
ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ:
1. ന്യൂഡൽഹി
2. മുംബൈ
3. ലോണവാല
4. ബംഗളൂരു
5. ചെന്നൈ
6. കൊൽക്കത്ത
7. ജയ്പുർ
8. ഹൈദരാബാദ്
9. ലേ
10. ഉദയ്പുർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.