ക്യൂ ആർ കോഡ് സ്കാൻ ചെയ്യൂ; തിരുവനന്തപുരം മൃഗശാല വിവരങ്ങൾ വിരൽത്തുമ്പിൽ അറിയാം
text_fieldsതിരുവനന്തപുരം: ക്യൂ ആർ കോഡ് സ്കാൻ ചെയ്യൂ; മ്യൂസിയം- മൃഗശാല വിവരങ്ങൾ വിരൽത്തുമ്പിൽ അറിയാം. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം തുറന്ന തിരുവനന്തപുരം മൃഗശാലക്ക് മുന്നിലാണ് മൃഗശാലയെയും മ്യൂസിയത്തെയും കുറിച്ച് അറിയാൻ ക്യൂ ആർ കോഡ് സ്ഥാപിച്ചത്. സന്ദർശകർക്ക് മ്യൂസിയത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഇൗ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ അവിടത്തെ എല്ലാ വിവരങ്ങളും അറിയാം.
ഒാരോ മൃഗങ്ങളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ അറിയാം. കൂടാതെ ടോയ്ലെറ്റ്, കുടിവെള്ളം അടക്കം മ്യൂസിയത്തിനുള്ളിലെ സൗകര്യങ്ങളെ സംബന്ധിച്ചും അറിയാം. മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ഏറെനാളായി അടച്ചിരുന്ന മൃഗശാല തിങ്കളാഴ്ച തുറന്നു. ആദ്യദിവസമായതിനാൽ വളരെ കുറച്ച് സന്ദർശകർ മാത്രമാണുണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് പ്രവേശനവും അതിനുള്ളിലെ ഇടപഴകലും.
കോവിഡിനെതുടർന്ന് ഏറെനാൾ അടച്ചിട്ടിരുന്ന മൃഗശാല കഴിഞ്ഞവർഷം നവംബർമുതൽ ഇൗ വർഷം മാർച്ചുവരെ തുറന്നുപ്രവർത്തിച്ചു. കേരളത്തിൽ വീണ്ടും കോവിഡ് രൂക്ഷമായതിനെതുടർന്നാണ് വീണ്ടും അടച്ചത്. കോവിഡിനുശേഷം മ്യൂസിയം നേരത്തേ തുറന്നിരുന്നു. ഇവിടെ പ്രഭാതസവാരിയും അനുവദിച്ചിരുന്നു.
ഇപ്പോൾ മൃഗശാലയും തുറന്നതിെൻറ അടിസ്ഥാനത്തിൽ പുതിയ കാഴ്ചയൊരുക്കാൻ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മൃഗങ്ങളെ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് മൃഗശാല സൂപ്രണ്ട് അനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.