ഇന്ത്യൻ സഞ്ചാരികൾക്കായി വാതിൽ തുറന്നിട്ട് ഈ ആഫ്രിക്കൻ രാജ്യം; നവംബർ 23 മുതൽ വിസക്ക് അപേക്ഷിക്കാം
text_fieldsകോവിഡ് കാരണം പലരാജ്യങ്ങളും ഇന്ത്യക്കാർക്ക് മുന്നിൽ വാതിലുകൾ അടച്ചിട്ടപ്പോൾ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യയിൽനിന്ന് ബിസിനസ്, വിനോദ സഞ്ചാര ആവശ്യത്തിന് വരുന്നവർക്ക് നവംബർ 23 മുതൽ ടൂറിസ്റ്റ് വിസക്ക് വി.എഫ്.എസ് ഗ്ലോബൽ ഓഫിസ് വഴി അപേക്ഷ നൽകാവുന്നതാണെന്ന് ദക്ഷിണാഫ്രിക്കൻ അധികൃതർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരക്കും യാത്ര അനുവദിക്കുക.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര വിമാനയാത്രകൾ നിർത്തിെവച്ചിരുന്നു. പിന്നീട് ഒക്ടോബറിൽ ഇന്ത്യ, ജർമനി, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളെ മാറ്റിനിർത്തി വിനോദ സഞ്ചാരികൾക്കായി അതിർത്തിതുറന്നു.
ദക്ഷിണാഫ്രിക്കയിലേക്ക് വരുന്നവർ യാത്രയുടെ 72 മണിക്കൂറിന് മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. ഇതില്ലെങ്കിൽ സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയണം. കേപ്ടൗൺ, ജോഹന്നസ്ബർഗ്, ഡർബൻ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് പറക്കാനാവുക. യാത്രാ തീയതി കഴിഞ്ഞ് 30 ദിവസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട്, ബാങ്ക് സ്റ്റേറ്റ്മെൻറ്,
സമ്പൂർണ വിസ അപേക്ഷാ ഫോറം, ദൈനംദിന യാത്രാ വിവരങ്ങൾ, സാധുവായ വിമാന ടിക്കറ്റുകൾ അല്ലെങ്കിൽ ഹോട്ടൽ റിസർവേഷെൻറ തെളിവ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ടിെൻറ പകർപ്പുകൾ, യാത്രയുടെ കാലാവധിയും മറ്റും വിശദീകരിക്കുന്ന കവർലെറ്റർ എന്നിവയാണ് വിസക്ക് അപേക്ഷിക്കാൻ വേണ്ടത്. 2207 രൂപയാണ് വിസയുടെ ചാർജ്. മലദ്വീപ് പോലുള്ള ഏതാനും ആഫ്രിക്കൻ രാജ്യങ്ങളും നിലവിൽ ഇന്ത്യൻ സഞ്ചാരികളെ അനുവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.