ഇറ്റലിയിലെ ഈ മനോഹര നഗരത്തിൽ സെൽഫിയെടുത്താൽ 24,000രൂപ പിഴ
text_fieldsഇറ്റലിയിലെ ഏറ്റവും മനോഹരമായ നഗരമാണ് പോർട്ടോഫിനോ. ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണിത്. പോർട്ടോഫിനോ സന്ദർശിക്കുമ്പോൾ മനോഹര ദൃശ്യങ്ങളുടെ ഓർമ നിലനിർത്താൻ ഒരു സെൽഫിയെടുക്കാം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം പിഴയടക്കാൻ തയാറാകണം.
പോർട്ടോഫിനോയിൽ സെൽഫിയെടുത്താൻ 275 യൂറോ, അതായത് 24,777 ഇന്ത്യൻ രൂപയാണ് പിഴ. സെൽഫി നിരോധിത മേഖലയാക്കിയിരിക്കുകയാണ് പോർട്ടോഫിനോ.
ഇറ്റലിയിലെ ഏറ്റവും വർണപ്പകിട്ടേറിയ ഇടമാണ് പോർട്ടോഫിനോ. ഇവിടെ വിനോദ സഞ്ചാരികൾ തടിച്ചുകൂടുകയും എല്ലാവരും സെൽഫി എടുക്കുകയും ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്കടക്കം അതിരൂക്ഷമാണ്. ഇതോടെ അധികൃതർ ഇവിടെ നോ വെയ്റ്റിങ് സോൺ ആയി പ്രഖ്യാപിക്കുകയും സെൽഫി എടുക്കുന്നത് നിരോധിക്കുകയുമായിരുന്നു.
വലിയ തിരക്കുള്ള മേഖലകളിലെല്ലാം പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. അവധി ദിനങ്ങളിൽ നിരവധി വിനോദ സഞ്ചരികളാണ് ഇവിടേക്ക് എത്തുന്നത്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളാണ് അനിയന്ത്രിത തിരക്കിന് ഉത്തരവാദികളെന്ന് പോർട്ടോഫിനോ മേയർ മറ്റൊ വികാക ആരോപിച്ചു. തെരുവുകളിൽ ബ്ലോക്കുണ്ടാക്കുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്യുന്നുവെന്നും മേയർ വ്യക്തമാക്കി.
രാവിലെ 10.30 മുതൽ വൈകീട്ട് ആറ് വരെയാണ് സെൽഫി എടുക്കുന്നതിന് നിരോധനം. ഇൻസ്റ്റഗ്രാമിൽ പ്രശസ്തമായ പിക്ച്വർസ്ക്യു സ്പോട്ടിലുൾപ്പെടെ സെൽഫി നിരോധനം ബാധകമാണ്. ഈസ്റ്റർ വാരാന്ത്യം മുതൽ നിയമം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ വരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. യു.എസിലും ഫ്രാൻസിലും യു.കെയിലുമടക്കം പലയിടങ്ങളിലും സെൽഫി നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.