ചുവപ്പ് പരവതാനി വിരിച്ച് ചൈനയിലെ ബീച്ച്; അസാധാരണ കാഴ്ച കാണാൻ ഒഴുകിയെത്തുന്നത് നിരവധി സഞ്ചാരികൾ
text_fieldsലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടാകങ്ങളിലൊന്നായ ചൈനയിലെ പാൻജിങ് റെഡ് ബീച്ച് സന്ദർശകരെ ആകർഷിക്കുന്ന ഒന്നാണ്. ചൈനയിലെത്തുന്ന വിനോദസഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട മനോഹരമായ സ്ഥലമാണ് റെഡ് ബീച്ച്. ശരത്കാലത്ത് ഇവിടെയെത്തുന്നവർക്ക് സ്വപ്നലോകത്തെത്തിയ അനുഭൂതിയായിരിക്കും ലഭിക്കുക. ഈ സമയം കടൽതീരം മുഴുവൻ ചുവപ്പ് നിറത്തിലായിരിക്കും.
ബെയ്ജിങിൽ നിന്ന് ആറ് മണിക്കൂർ യാത്രയാണ് പാൻജിങ് റെഡ് ബീച്ചിലേക്കുള്ളത്. ഇവിടെ മണൽത്തരികൾ കാണാൻ സാധിക്കില്ല. കടും ചുവപ്പ് നിറത്തിൽ പൊതിഞ്ഞു കിടക്കുന്ന ഈ ബീച്ച് 'സുയെദ' എന്നും അറിയപ്പെടും.
സെപ്റ്റംബർ മുതൽ ഒക്‌ടോബർ ആദ്യം വരെ ചൈനയിൽ നിന്നും ലോകമെമ്പാടുമുള്ള ആളുകൾ കടൽത്തീരം അതിശയകരമായി ചുവപ്പായി മാറുന്നത് കാണാൻ എത്തുന്നു. ഇവിടെ വളരുന്ന ഒരുതരം സീപ്‌വീഡാണ് ബീച്ചിന് ചുവപ്പ് നിറം നൽകാൻ കാരണം. ഉയർന്ന ലവണാംശം ആഗിരണം ചെയ്യാൻ ശേഷിയുള്ള ഈ കുറ്റിച്ചെടികൾ കടൽജലം വലിച്ചെടുക്കുന്നതിനാലാണ് ഇത്തരത്തില്‍ ചുവപ്പ് നിറമായി മാറുന്നത്.
സീപ്‌വീഡ് വസന്തകാലത്ത് പച്ച നിറമായിരിക്കും, വേനൽക്കാലത്ത് അതിന്‍റെ നിറം മാറും. ഒടുവിൽ ശരത്കാലത്ത് ഇത് ചുവപ്പ് നിറത്തിലാകും.
റെഡ് ബീച്ച് ചൈനയിലെ സംരക്ഷിതകേന്ദ്രമാണ്. ബീച്ചിന്‍റെയും വന്യജീവികളുടെയും സസ്യങ്ങളുടെയും സൗന്ദര്യം അടുത്തറിയാൻ, സന്ദർശകർക്ക് മരംകൊണ്ട് നിർമ്മിച്ച് പ്രത്യേക നടപ്പാതകളും ക്രമീകരിച്ചിട്ടുണ്ട്. പക്ഷിനിരീക്ഷണത്തിനും ഇക്കോ ടൂറിസത്തിനുമായി നിരവധി സന്ദർശകർ ഇവിടെയെത്താറുണ്ട്.
റെഡ് ബീച്ചിലെ തണ്ണീർത്തടങ്ങളിലും കടൽതീരവും 260 ഇനം പക്ഷികളുടെ ആവാസകേന്ദ്രമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഞാങ്ങണ ചതുപ്പും ഈ പ്രദേശത്താണ്. ചൈനയിലെ ഏറ്റവും കൂടുതൽ ഫോട്ടോ എടുത്ത സ്ഥലങ്ങളിൽ ഒന്നാണ് പാൻജിൻ റെഡ് ബീച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.