തോണിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം ഒമ്പതിന്
text_fieldsബാലുശ്ശേരി: കക്കയം കരിയാത്തൻ പാറക്ക് സമീപം തോണിക്കടവ് കുന്നിൻ പുറം കേന്ദ്രമാക്കി നടപ്പിലാക്കുന്ന ടൂറിസം പദ്ധതി ഒമ്പതിന് വൈകീട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും.
റിസർവോയർ തീരത്ത് ജലസേചന വകുപ്പിെൻറ സ്ഥലത്താണ് ടൂറിസം വകുപ്പ് മൂന്ന് കോടിയോളം രൂപ ചെലവിട്ട് പദ്ധതി നടപ്പാക്കിയത്.
കുന്നിൻ പുറത്ത് വാച്ച്ടവർ, റിസർവോയർ തീരത്ത് ബോട്ടിങ് സെൻറർ, കഫ്റ്റീരിയ, റെയിൽ ഷെൽട്ടറുകൾ, ഓപൺ എയർ ആംഫി തിയറ്റർ, ടോയ്ലറ്റ്, നടപ്പാതകൾ, ടിക്കറ്റ് കൗണ്ടർ എന്നിവ ഇവിടെ നിർമിച്ചിട്ടുണ്ട്.
പുരുഷൻ കടലുണ്ടി എം.എൽ.എ. (ചെയർമാൻ), കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് പോളികാരക്കട (വൈസ് ചെയർമാൻ), എം.കെ. മനോജ്, വാർഡ് അംഗം അരുൺ ജോസ് (ജോ. കൺവീനർ). എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.