തൂവാനം വെള്ളച്ചാട്ടത്തിലേക്ക് ട്രക്കിങ് നാളെ മുതൽ
text_fieldsമറയൂർ: കഴിഞ്ഞമാസം തൂവാനം വെള്ളച്ചാട്ടത്തിന് സമീപം പാമ്പാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചതിനെ തുടർന്ന് നിർത്തിവച്ച ട്രക്കിങ് തിങ്കളാഴ്ച പുനരാരംഭിക്കും.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. കഴിഞ്ഞ ഡിസംബർ 31ന് തമിഴ്നാട് സ്വദേശി വിശാൽ (23) പുഴ കടക്കുന്നതിനിടെ മുങ്ങി മരിച്ചതിനെ തുടർന്നാണ് ട്രക്കിങ് നിർത്തിെവച്ചത്. ആലാംപെട്ടി എക്കോ ഷോപ്പ് മുതൽ തൂവാനം വെള്ളച്ചാട്ടം വരെ മൂന്ന് കിലോമീറ്റർ വനത്തിനുള്ളിൽ കൈവഴികൾ വീതി കൂട്ടിയും അപകടകരമായ കയറ്റ ഇറക്കങ്ങളിൽ നടകൾ വെട്ടിയും ചെറിയ തോടുകളിൽ തടിപ്പാലങ്ങൾ നിർമ്മിച്ചുമാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്. ട്രക്കിങ് സമയത്ത് ലൈഫ് ജാക്കറ്റും നൽകും. വെള്ളച്ചാട്ടത്തിന് അടുത്ത് എത്തി കണ്ടുമടങ്ങാം. കുളിക്കാൻ അനുവദിക്കില്ല. വനത്തിനുള്ളിൽ സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ, ചിന്നാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ, അഗ്നിശമനസേന അധികൃതർ എന്നിവർ പങ്കെടുക്കും. ട്രക്കർമാർക്ക് ബോധവൽക്കരണ ക്ലാസും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.