Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
paliyekkara toll booth
cancel
Homechevron_rightTravelchevron_rightTravel Newschevron_rightരണ്ടു​ വർഷം കൊണ്ട്​...

രണ്ടു​ വർഷം കൊണ്ട്​ ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഇല്ലാതാകും; പഴയ വാഹനങ്ങളിലും ജി.പി.എസ്​ വേണം

text_fields
bookmark_border

ന്യൂഡൽഹി: അടുത്ത രണ്ട്​ വർഷത്തിനുള്ളിൽ രാജ്യത്തെ ദേശീയ പാതകളിൽ​ ടോൾബൂത്തുകൾ ഒഴിവാകുമെന്ന്​ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്​കരി. ടോൾ പിരിക്കാൻ ജി.പി.എസ്​ സാ​ങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

വാഹനങ്ങളുടെ സഞ്ചാരത്തെ അടിസ്ഥാനമാക്കി ടോൾ തുക ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കും. ഇപ്പോൾ എല്ലാ പുതിയ വാണിജ്യ വാഹനങ്ങൾക്കും ജി.പി.എസ്​ സംവിധാനമുണ്ട്​. പഴയ വാഹനങ്ങളിലും ജി.പി.എസ് സാങ്കേതികവിദ്യ കൊണ്ടുവരാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്​. 2021 മാർച്ചോടെ ടോൾ പിരിവ്​ 34,000 കോടി രൂപയിലെത്തും. ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടോൾ വരുമാനം 1,34,000 കോടി രൂപയാകുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഫാസ്​ടാഗ്​ സംവിധാനം ഉപയോഗിച്ചാണ്​ ടോൾബൂത്തുകളിൽ പണം ഈടാക്കുന്നത്​. 2021 ജനുവരി ഒന്ന്​ മുതൽ നാല്​ ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക്​ ഫാസ്​ടാഗ്​ നിർബന്ധമാക്കി കേന്ദ്ര റോഡ്​ ഗതാഗത-ഹൈവേ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. 2017 ഡിസംബർ ഒന്നിന്​ മുമ്പ്​ നിരത്തിലിറങ്ങിയ വാഹനങ്ങൾ​​ ഫാസ്​ടാഗ്​ പതിക്കണം​. അതിനുശേഷം ഇറങ്ങിയ എല്ലാ വാഹനങ്ങൾക്കും ഡീലർമാർ ഫാസ്​ടാഗ്​ നൽകിയിട്ടുണ്ട്​.

ട്രാൻസ്​പോർട്ട്​ വാഹനങ്ങളുടെ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ പുതുക്കാൻ ഫാസ്​ടാഗ്​ നിർബന്ധമാണ്​. 2021 ഏപ്രിൽ ഒന്ന്​ മുതൽ തേർഡ്​ പാർട്ടി ഇൻഷുറൻസ്​ എടുക്കാനും സാധുവായ ഫാസ്​ടാഗ്​ വേണം. വിവിധ ബാങ്കുകളും പേയ്​മെൻറ്​ സ്​ഥാപനങ്ങളും വഴി ഫാസ്​ടാഗ്​ വാങ്ങാം. വാഹനത്തി​െൻറ പ്രധാന ഗ്ലാസിലാണ്​ ഇത്​ പതിക്കേണ്ടത്​. ഒാൺലൈനായിട്ട്​ തന്നെ ഇതിൽ റീചാർജ്​ ചെയ്യാം.

നിലവിൽ ഫാസ്​ടാഗി​ല്ലാത്ത വാഹനങ്ങളിൽനിന്ന്​​ ഇരട്ടിതുകയാണ്​ ടോൾ ഇൗടാക്കുന്നത്​. കൂടാതെ, പല ടോൾ പ്ലാസകളിലും നേരിട്ട്​ പൈസ കൊടുക്കുന്ന രീതി ഒഴിവാക്കുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaygpstoll booth
News Summary - Toll booths on national highways will be abolished in two years; Older vehicles also need GPS
Next Story