‘വിനോദ സഞ്ചാരികൾക്ക് ഈ നഗരങ്ങൾ ഏറ്റവും അപകടകരം’; ഫോർബ്സ് അഡ്വൈസറിന്‍റെ പട്ടികയിൽ ഏഷ്യൻ രാജ്യങ്ങളും
text_fieldsന്യൂഡൽഹി: വിനോദ സഞ്ചാരികൾക്ക് ഏറ്റവും അപകടകരമായ ലോകത്തിലെ 10 നഗരങ്ങളുടെ പട്ടിക പുറത്ത്. ഫോർബ്സ് അഡ്വൈസർ ആണ് വിനോദ സഞ്ചാരികൾക്ക് അപകടകരമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലും വെല്ലുവിളിയുള്ള നഗരങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വെനിസ്വലയിലെ കാരക്കസും മ്യാൻമറിലെ യാങ്കോണും നൈജീരിയയിലെ ലാഗോസും ഫിലിപ്പിൻസിലെ മനിലയുമാണ് ഒന്നും മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ള നഗരങ്ങൾ. കൊളംബിയയിലെ ബൊഗോട്ട, ഈജിപ്തിവെ കൈറോ, മെക്സിക്കോയിലെ മെക്സിക്കോ സിറ്റി, ഇക്വഡോറിലെ ക്വിറ്റോ എന്നീ നഗരങ്ങളാണ് പട്ടികയിലെ ഏഴ് മുതൽ 10 വരെയുള്ള രാജ്യങ്ങൾ.
ഏഷ്യൻ രാജ്യങ്ങളായ പാകിസ്താനിലെ കറാച്ചിയും ബംഗ്ലാദേശിലെ ധാക്കയുമാണ് പട്ടികയിൽ ഇടംപിടിച്ച രണ്ട് രാജ്യങ്ങൾ. പട്ടികയിൽ കറാച്ചിക്ക് രണ്ടാം സ്ഥാനവും ധാക്കക്ക് ആറാം സ്ഥാനവുമാണ്. കറാച്ചിക്ക് 100ൽ 93.12 സ്കോർ ആണ് ലഭിച്ചത്.
കുറ്റകൃത്യങ്ങളിലെ വളരെ ഉയർന്ന നിരക്ക്, വ്യാപകമായ അക്രമം, പ്രവചനാതീതമായ രാഷ്ട്രീയം, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയാണ് കാരക്കാസിനെ ഏറ്റവും അപകടകരമായ നഗരമായി മാറ്റിയത്. സമാനമായ രീതിയിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങളുണ്ട് കറാച്ചിയിൽ. ഉയർന്ന തോതിലുള്ള കുറ്റകൃത്യങ്ങൾ, അക്രമം, ഭീകരരിൽ നിന്നുള്ള ഭീഷണികൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയുടെ ഫലമാണിത്.
കറാച്ചിയിലെ യാത്രാ സുരക്ഷയെ 'ലവൽ 3-യാത്ര പുനഃപരിശോധിക്കുക' പട്ടികയിലാണ് യു.എസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്‍റ് ഉൾപ്പെടുത്തിയിരിക്കുന്നത്. കറാച്ചിയിലേക്ക് വരുന്ന സന്ദർശകർ അതീവ ജാഗ്രതയോടെ യാത്ര ചെയ്യണമെന്നാണ് ലവൽ-3 അർഥമാക്കുന്നത്. കൂടാതെ, കറാച്ചിയിലെ അടിസ്ഥാന സൗകര്യങ്ങളും അപകടസാധ്യത ഉയർത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.