വയനാട്ടിൽ മെച്ചപ്പെട്ട സേവനവുമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ
text_fieldsകൽപറ്റ: ജില്ലയിൽ എത്തുന്ന സഞ്ചാരികൾക്ക് ഡിജിറ്റലായി പണമടച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് ടിക്കറ്റെടുത്ത് പ്രവേശനം നേടാം. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് സഞ്ചാരികള്‍ക്ക് ക്യു.ആര് അധിഷ്ഠിത ടിക്കറ്റ് എടുക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ ആദ്യഘട്ടം കലക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു.
സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുക എന്ന ലക്ഷ്യത്തോടയാണ് ഡി.ടി.പി.സി കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്റ് ആരംഭിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയായ ട്രാവന്സോഫ് എന്ന സ്ഥാപനമാണ് സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഏകീകൃത ടിക്കറ്റാണ് ടൂറിസം കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുക. രണ്ടാംഘട്ടത്തിെന്റ പ്രാരംഭ നടപടികള്‍ ഉടനെ ആരംഭിക്കും.
രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ ലോകത്തില്‍ എവിടെ നിന്നും വയനാട് ജില്ലയില്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള ഏത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മുന്‍കൂര്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കും. ചടങ്ങില്‍ ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി. മുഹമ്മദ് സലീം, ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.