Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമുന്നേറ്റ പാതയിൽ...

മുന്നേറ്റ പാതയിൽ വിനോദസഞ്ചാരം

text_fields
bookmark_border
ഹത്ത ഫെസ്റ്റിവൽ
cancel
camera_alt

ഹത്ത ഫെസ്റ്റിവൽ

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ പ്ലാറ്റ്‌ഫോമായ ‘ട്രിപ്പ് അഡ്വൈസർ’ 2024ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ മൂന്നാം വർഷവും മികച്ച ആഗോള ലക്ഷ്യസ്ഥാനമായി ദുബൈയെ തെരഞ്ഞെടുക്കുകയുണ്ടായി. റാസൽഖൈമയിൽ വിനോദസഞ്ചാര രംഗത്ത്​​ ഏറ്റവും മികവ്​ രേഖപ്പെടുത്തിയ വർഷമായാണ്​ 2023 അടയാളപ്പെടുത്തപ്പെട്ടത്​. 12.2ലക്ഷം സന്ദർശകരാണ്​ ഇവിടെ കഴിഞ്ഞ വർഷം എത്തിച്ചേർന്നത്​. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 24 ശതമാനത്തിന്റെ ഗണ്യമായ വാർഷിക വർധനക്കൊപ്പം 2022-ൽ നിന്ന് 8 ശതമാനം വർധനവും രേഖപ്പെടുത്തുകയുണ്ടായി. ഈ രണ്ട്​ നേട്ടങ്ങളും രാജ്യത്തെ എല്ലാ എമിറേറ്റുകളും ശക്​തമായ രീതിയിൽ ടൂറിസം രംഗത്ത്​ വളരുന്നതിന്‍റെ സൂചനയായാണ്​ വിലയിരുത്തപ്പെടുന്നത്​.

പുതുവർഷത്തിലേക്ക്​ പ്രവേശിക്കുമ്പോൾ വളരെ പ്രതീക്ഷയോടെയാണ്​ രാജ്യം ടൂറിസം രംഗ​ത്തെ നോക്കിക്കാണുന്നത്​. വിനോദ സഞ്ചാരികളെ ശൈത്യകാലം അനുഭവിക്കാനും ആസ്വദിക്കാനും സ്വാഗതംചെയ്ത്​ 4ാമത്​ ശൈത്യകാല കാമ്പയിന് യു.എ.ഇയിൽ​ തുടക്കമായിട്ടുണ്ട്​. വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ കഴിഞ്ഞ ദിവസം കാമ്പയിൻ പ്രഖ്യാപിച്ചത്​. 2020 മുതൽ ആരംഭിച്ച കാമ്പയിൻ ‘ലോകത്തെ ഏറ്റവും മികച്ച ശൈത്യകാലം’ എന്ന തലക്കെട്ടിലാണ്​ നടത്ത​പ്പെടുന്നത്​. ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വിദേശ സഞ്ചാരികളെ രാജ്യത്തെ മനോഹരമായ തണുപ്പുകാലം ആസ്വദിക്കാൻ സ്വാഗതം ചെയ്യുകയുമാണ്​ ലക്ഷ്യം​. അതോടൊപ്പം 2031ഓടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 450ശതകോടി ദിർഹം സംഭാവന ചെയ്യാൻ വിനോദ സഞ്ചാര മേഖലക്ക്​ കഴിയുമെന്നാണ്​ പ്രതീക്ഷ.

കഴിഞ്ഞ വർഷം അജ്​മാനിൽ ആരംഭിച്ച കാമ്പയിനിലൂടെ രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ എട്ട്​ ശതമാനം വർധിച്ചിരുന്നു.

കഴിഞ്ഞ മൂന്നു സീസണുകളിലായി സഞ്ചാരികളുടെ എണ്ണം 14ലക്ഷമായി ഉയരുകയും ചെയ്തു. ആഗോളതലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ട യു.എ.ഇ സാംസ്കാരികവും കലാപരവും ചരിത്രപരവുമായ നിരവധി ആകർഷണീയതകൾ നിറഞ്ഞതാണെന്ന്​ പ്രചരിപ്പിക്കുന്ന നിരവധി സംരംഭങ്ങൾ കാമ്പയിൻ കാലയളവിൽ ഒരുക്കാറുണ്ട്​. ശൈത്യകാല കാമ്പയിനോടെ തുടക്കം കുറിക്കുന്ന ഈ വർഷത്തെ ടൂറിസം പ്രവർത്തനങ്ങൾ വലിയ പ്രതീക്ഷയാണ്​ പകരുന്നത്​.

വിമാനക്കമ്പനികൾ പുതിയ സർവീസുകൾ ആരംഭിച്ചും ഹോട്ടൽ രംഗത്തെ സ്ഥാപനങ്ങൾ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചും ടൂറിസം രംഗത്തെ വളർച്ചയെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്​.

മാത്രമല്ല, രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെല്ലാം കൂടുതൽ യാത്രക്കാരെ സ്വീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നുമുണ്ട്​. അബൂദബി വിമാനത്താവളത്തിന്‍റെ ടെർമിനൽ വികസനം പൂർത്തിയായിട്ടുണ്ട്​. ഷാർജ വൻ വികസന പദ്ധതികൾക്ക്​ തുടക്കം കുറിക്കുകയും ചെയ്തു. ഫുജൈറ വിമാനത്താവളം സജീവമായിക്കൊണ്ടിരിക്കുന്നുമുണ്ട്​. ഇതെല്ലാം ടൂറിസം രംഗത്തിന്‍റെ മുന്നേറ്റത്തിന്‍റെ മുന്നൊരുക്കമായാണ്​ വിലയിരുത്തപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewstravelTourism
News Summary - Tourism on the way forward
Next Story