മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കെ.എസ്.ആർ.ടി.സി ബസിൽ അന്തിയുറങ്ങാം
text_fieldsമൂന്നാർ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി കെ.എസ്.ആർ.ടി.സി ബസിൽ താമസിക്കാം. സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനാണ് പുതിയ എ.സി ബസ് എത്തിച്ചത്. 16 പേർക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യമാണ് ബസിലുള്ളത്. മൂന്നാർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലാണ് ബസ് സൂക്ഷിക്കുക.
ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചി മുറികൾ ഉപയോഗിക്കാം. സംസ്ഥാനത്തെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ വിദൂര സ്ഥലങ്ങളിൽനിന്നും ഓടിയെത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് വിശ്രമിക്കാൻ സ്റ്റാഫ് ബസ് ഇറക്കിയിരുന്നു.
ഇതിെൻറ ഭാഗമായി കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകരെൻറ ആശയമാണ് വിനോദ സഞ്ചാര മേഖലയിൽ മിതമായ നിരക്കിൽ ബസിൽ താമസ സൗകര്യം നൽകാമെന്ന തീരുമാനം ഉണ്ടായത്. താമസ നിരക്ക് സംബന്ധിച്ച് എം.ഡിയുടെ ഉത്തരവ് ഉടൻ ലഭിക്കുമെന്നും വിനോദ സഞ്ചാര മേഖല തുറന്നാലുടൻ ബസ് താമസത്തിനായി നൽകുമെന്നും ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ് സേവി ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് കെ.എസ്.ആർ.ടി.സി ബസിൽ ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തിയത്. കെ.എസ്.ആർ.ടി.സിക്ക് അമിത വരുമാനം ലഭിക്കുന്ന പദ്ധതി മറ്റ് വിനോദസഞ്ചാര മേഖലകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഒക്ടോബർ 12ന് ഹിൽസ്റ്റേഷനുകൾ ഉൾപ്പെടെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തുറക്കുകയാണ്. ഇതോടെ മൂന്നാറിലേക്ക് വീണ്ടും സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.