മലങ്കരയിലേക്ക് സഞ്ചാരി പ്രവാഹം
text_fieldsമുട്ടം: അവധി ആഘോഷിക്കാൻ മലങ്കരയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ക്രിസ്മസിനോടനുബന്ധിച്ച് ലഭിച്ച അവധി ദിനങ്ങളിൽ 3000ത്തിലധികം സഞ്ചാരികളാണ് മലങ്കര കണ്ട് മടങ്ങിയത്. ക്രിസ്മസ് അവധി കഴിഞ്ഞിട്ടും മലങ്കര പാർക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് വരുന്നത്. ഉച്ചച്ചൂട് അവസാനിക്കുമ്പോൾ തുടങ്ങുന്ന തിരക്ക് രാത്രിയാണ് അവസാനിക്കുന്നത്. എത്തുന്നവരിലധികവും അന്യജില്ലകളിൽനിന്നുള്ളവരാണ്. ലോറേഞ്ചിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വളർന്നുവന്ന മലങ്കരയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാൽ നിലവിലെത്തുന്നതിന്റെ ഇരട്ടി സഞ്ചാരികൾ മലങ്കരയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.