അവധി ആഘോഷിക്കാൻ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsഗൂഡല്ലൂർ:സ്കൂളുകൾക്കും കോളജുകൾക്കും ക്രിസ്മസ് പുതുവത്സര അവധി ലഭിച്ചതോടെ കുട്ടികളുമായി കുടുംബസമേതം ടൂറിസ്റ്റുകളുടെ വരവ് ഊട്ടിയിലേക്ക് കൂടി .കേരളം, കർണാടക, തമിഴ്നാടിന്റെ ഇതര ജില്ലകളിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് സ്വകാര്യ ബസുകളിലും സ്വന്തം വാഹനത്തിലും മറ്റും ഊട്ടിയിലേക്ക് എത്തുന്നത്.
ഡിസംബർ തണുപ്പും മഞ്ഞുവീഴ്ചയും തുടങ്ങിയതോടെ വൈകീട്ടും അതിരാവിലെയും കടുത്ത കുളിരാണ് അനുഭവപ്പെടുന്നത്.എന്നാൽ ഇത് ടൂറിസ്റ്റുകൾ ആസ്വദിക്കുകയാണ്.ഹോട്ടൽ ചായക്കടകൾ എന്നിവിടങ്ങളിൽ വില കൂടിയതോടെ ഭക്ഷണങ്ങളും മറ്റും തയാറാക്കിയാണ് പല കുടുംബങ്ങളും ഊട്ടിയിലേക്ക് എത്തുന്നത്. ചായക്ക് 15 രൂപ മുതൽ 20 രൂപ വരെ വാങ്ങുന്നുണ്ട്.
സാധാ ഊണിന് 100 ആണ് വില .പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, കർണാടക പാർക്ക്, ബോട്ട് ഹൗസ്, ഷൂട്ടിങ് പോയൻറ്, പൈക്കാറ ഫാൾസ്, മുതുമല കടുവ സങ്കേതത്തിലെ ആന ക്യാമ്പ് എന്നിവിടങ്ങളിലെല്ലാം ടൂറിസ്റ്റുകളുടെ സാന്നിധ്യം വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.