തേക്കടിയിലെ നിരക്ക് വർധനയിൽ വലഞ്ഞ് സഞ്ചാരികൾ
text_fieldsകുമളി: ആഭ്യന്തര വിനോദസഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങിയതോടെ തേക്കടി സജീവമായി. കോവിഡിനെ തുടർന്ന് നിയന്ത്രണങ്ങളിലായിരുന്ന ബോട്ട് സവാരിയും ഇക്കോ ടൂറിസം പരിപാടികളും പഴയ നിലയിലായെങ്കിലും നിരക്ക് വർധന വിനോദസഞ്ചാരികളെ പ്രതിസന്ധിയിലാക്കി.
മുമ്പ് 255 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 385 രൂപയാണ്. പ്രവേശന ടിക്കറ്റ് നിരക്ക് 40ൽനിന്ന് 70 രൂപയായി ഉയർത്തി. ഇതോടെ ഇടത്തരക്കാരായ വിനോദസഞ്ചാരികൾ ബോട്ട് സവാരിക്ക് മാത്രം 500 രൂപയോളം ചെലവഴിക്കേണ്ട സ്ഥിതിയാണ്.
കോവിഡിനെ തുടർന്ന് വിനോദ സഞ്ചാര മേഖലയുടെ തിരിച്ചുവരവിനായി സ്വകാര്യ മേഖലയിലെ ചെറുകിട ഹോം സ്റ്റേകൾ മുതൽ വൻകിട റിസോർട്ടുകൾവരെ നിരക്കുകളിൽ വൻ ഇളവുകൾ നടപ്പാക്കി വരുന്നതിനിടെയാണ് നിരക്ക് വർധന നിലനിർത്തുന്ന സർക്കാർ നിലപാട്. മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥ ആസ്വദിച്ച് തേക്കടിക്കാഴ്ചകൾ കാണാനെത്തുന്ന വിനോദസഞ്ചാരികൾ വനം, കെ.ടി.ഡി.സി വകുപ്പുകളുടെ നിരക്ക് വർധനയിൽ പ്രതിഷേധവുമായാണ് തേക്കടിയിൽനിന്ന് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.