യാത്രാവിലക്ക് നീക്കുന്നു; മേയ് 15 മുതൽ ആസ്ട്രേലിയൻ പൗരൻമാർക്ക് ഇന്ത്യയിൽനിന്ന് മടങ്ങാം
text_fieldsആസ്ട്രേലിയൻ പൗരൻമാരെ ഇന്ത്യയിൽനിന്ന് സ്വദേശത്തേക്ക് കൊണ്ടുപോകാനായി മേയ് 15 മുതൽ വിമാന സർവിസ് പുനരാരംഭിക്കും. ജൂൺ അവസാനത്തോടെ ആയിരത്തോളം ആസ്‌ട്രേലിയക്കാർക്ക് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് കരുതുന്നത്.
ദുർബല അവസ്ഥയിലുള്ള പൗരൻമാർക്ക് മുൻഗണന നൽകും. മേയ് 15ന് ആദ്യത്തെ വിമാനം ഇന്ത്യയിൽനിന്ന് ഡാർവിനിലേക്ക് പുറപ്പെടും. മറ്റ് രണ്ട് വിമാനങ്ങൾ ഇന്ത്യയിൽനിന്ന് വടക്കൻ പ്രദേശത്തേക്ക് ഈ മാസം തന്നെ ക്രമീകരിക്കും.
കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കഴിഞ്ഞ മാസമാണ് ആസ്ട്രേലിയൻ പ്രസിഡൻറ് സ്കോട്ട് മോറിസൺ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ നിരോധിച്ചത്. കൂടാതെ മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ വഴി ഇന്ത്യയിൽനിന്ന് ആസ്ട്രേലിയയിലേക്ക് വരുന്നവർക്കെതിരെ ജയിൽ ശിക്ഷയും കനത്ത പിഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
ഏകദേശം ഒമ്പതിനായിരത്തോളം ആസ്ട്രേലിയക്കാർ ഇന്ത്യയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. െഎ.പി.എല്ലിൽ കളിക്കാനെത്തിയ ക്രിക്കറ്റ് താരങ്ങളും നാട്ടിലേക്ക് മടങ്ങാനാകാതെ വലഞ്ഞിരുന്നു. നിലവിൽ ആസ്ട്രേലിയൻ താരങ്ങൾ മാലദ്വീപിലാണുള്ളത്. അവിടെനിന്നാകും നാട്ടിലേക്ക് മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.