കുമാര പർവതത്തിൽ പുഷ്പഗിരി വനമേഖലയിൽനിന്ന് ട്രക്കിങ് നിരോധനം
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ വിനോദസഞ്ചാര പ്രസിദ്ധമായ കുമാരപർവതത്തിൽ വനം അധികൃതർ സാഹസിക സഞ്ചാരം തൽക്കാലം നിരോധിച്ചു. പുഷ്പഗിരി വനമേഖലയിൽനിന്ന് കുമാരപർവതത്തിലേക്കുള്ള ട്രക്കിങ് ഫെബ്രുവരി ഒന്ന് മുതലാണ് നിരോധിച്ചത്. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് പിറകിൽ സ്ഥിതി ചെയ്യുന്ന മലയിൽ അനുഭവപ്പെടുന്ന ജലക്ഷാമമാണ് ട്രക്കിങ് നിരോധന കാരണമായി വനം അധികൃതർ പറയുന്നത്.
പുൽമേടുകൾ പല ഭാഗങ്ങളിലും ഉണങ്ങിത്തുടങ്ങി. സഞ്ചാരികൾക്ക് കുടിക്കാൻ തെളിനീരോ കുളിർകാഴ്ചകളോ ഇല്ലാതാവുന്നതാണ് അവസ്ഥ. കാട്ടുതീ ഭീഷണിയും അലട്ടുന്നുണ്ട്. എന്നാൽ, കഴിഞ്ഞ അവധി ദിവസങ്ങളിൽ അത്ഭൂതപൂർവമായ തിരക്കാണ് കുമാരപർവതത്തിന്റെ ട്രക്കിങ് പാതയിൽ അനുഭവപ്പെട്ടത്.
പുഷ്പഗിരി വനമേഖലയിൽനിന്നുള്ള ട്രക്കിങ്ങിന് ബുക്കിങ് സംവിധാനമില്ലാത്തതിനാൽ ആയിരക്കണക്കിന് പേരാണ് ഒറ്റദിവസം ട്രക്കിങ്ങിനെത്തിയത്. ഓൺലൈൻ ബുക്കിങ് സംവിധാനം നിലവിൽവന്നശേഷം ഈ റൂട്ടിലും ട്രക്കിങ് പുനരാരംഭിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.