Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_right'ഓള്​' ദുബൈയിലെത്തി;...

'ഓള്​' ദുബൈയിലെത്തി; കൈയെത്തുംദൂരെ ഖത്തർ

text_fields
bookmark_border
ഓള്​ ദുബൈയിലെത്തി; കൈയെത്തുംദൂരെ ഖത്തർ
cancel

ദുബൈ: ലോകമാമാ​ങ്കത്തിലേക്ക് കാറോടിച്ച്​ കയറാൻ ലക്ഷ്യമിട്ട്​ യാത്രതുടങ്ങിയ മാഹിക്കാരി നാജി നൗഷി ദുബൈയിൽ. ബുർജ്​ ഖലീഫയുടെയും ദുബൈ മ്യൂസിയം ഓഫ്​ ഫ്യൂച്ചറിന്‍റെയും മുന്നിലെത്തിയ നാജി 'തന്‍റെ ലക്ഷ്യം നേടി'യതായി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വെള്ളിയാഴ്ച അബൂദബിയിലെത്തിയ നാജി ശനിയാഴ്ച രാവിലെ ഖത്തറിലേക്ക്​ തിരിക്കും. ബഹ്​റൈൻ, കുവൈത്ത്​, സൗദി വഴിയാണ്​ ഖത്തർയാത്ര പ്ലാൻചെയ്തിരിക്കുന്നത്​.

അഞ്ചു മക്കളുടെ അമ്മയും ​ട്രാവൽ ​വ്ലോഗറുമായ നാജി ഒക്​ടോബർ 15നാണ്​ മാഹിയിൽനിന്ന്​ യാത്ര തിരിച്ചത്​. 'ഓൾ' എന്ന്​ പേരിട്ടിരിക്കുന്ന ഥാറിൽ മുംബൈ വരെ എത്തിയശേഷം വാഹനം കപ്പൽമാർഗം ഒമാനിൽ എത്തിക്കുകയായിരുന്നു. ഇത്​ കനത്ത വെല്ലുവിളിയായിരുന്നുവെന്ന്​ നാജി പറഞ്ഞു. ഥാര്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പല ഷിപ്പിങ് കമ്പനികളും പറഞ്ഞു. ഇന്ത്യയിലെ ഒമാന്‍ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടാണ്​ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതെന്നും നാജി പറഞ്ഞു. ബുധനാഴ്ചയാണ്​ അതിർത്തികടന്ന്​ ദുബൈയിൽ എത്തിയത്​. അർജന്‍റീന ഫാനായ നാജി തന്‍റെ ഇഷ്ടടീമിന്‍റെ പരാജയത്തിൽ ദുഃഖിതയാണെങ്കിലും തിരിച്ചുവരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അത്യാവശ്യം പാചകസൗകര്യമെല്ലാമുള്ള എസ്​.യു.വിയിലാണ്​ നാജിയുടെ യാത്ര. സ്റ്റൗവും ഗ്യാസ്​ സിലിണ്ടറുമെല്ലാം ഇതിലുണ്ട്​. മുമ്പ് ഇന്ത്യ മുഴുവനും നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്പിലും ഇവർ യാത്രചെയ്തിട്ടുണ്ട്. ലോകകപ്പ്​ മാത്രമല്ല, ബുർജ്​ ഖലീഫക്ക്​ മുന്നിലൊരു ഫോട്ടോ കൂടി ലക്ഷ്യമിട്ടായിരുന്നു യാത്ര. ഇത്​ യാഥാർഥ്യമായതിന്‍റെ ചാരിതാർഥ്യത്തിലാണ്​ മറ്റു​ ജി.സി.സിയിലേക്ക്​ ഡ്രൈവ്​ ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TharFIFA World Cup Qatar 2022Naji Noushi
Next Story