ഊബറിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച യാത്രക്കാർ: കേരളത്തിൽനിന്ന് രണ്ട് നഗരങ്ങൾ
text_fieldsകൊച്ചി: ഇന്ത്യയിലെ യാത്രക്കാരില്‍ ഏറ്റവും മികച്ച റേറ്റിങ്ങുള്ള നഗരങ്ങളുടെ പട്ടിക ഊബര്‍ പുറത്തുവിട്ടു. മികച്ച റേറ്റിങ്ങുമായി നല്ല പെരുമാറ്റത്തില്‍ തിരുവനന്തപുരവും കൊച്ചിയും ഏറ്റവും മികച്ച അഞ്ചു നഗരങ്ങളില്‍ ഉള്‍പ്പെട്ടു.
ഊബറിന് രണ്ടു തരം റേറ്റിങ്ങാണുള്ളത്. റൈഡര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പരസ്പരം വിലയിരുത്താം. പെരുമാറ്റം, അനുഭവം എന്നിവ കണക്കാക്കി പരമാവധി അഞ്ച് പോയിന്റിലാണ് റേറ്റിങ് കണക്കാക്കുന്നത്.
റൈഡര്‍മാര്‍ക്ക് അവരുടെ റേറ്റിങ് എളുപ്പത്തില്‍ അറിയാനുള്ള സൗകര്യം ഊബര്‍ ഈയിടെ നടപ്പാക്കിയിരുന്നു. അവസാനത്തെ 500 ട്രിപ്പുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് റൈഡറുടെ ശരാശരി റേറ്റിങ് കണക്കാക്കുന്നത്.
ആദ്യ 15ൽ എത്തിയ നഗരങ്ങൾ (ഒരേ റേറ്റിങ് ഉള്ള നഗരങ്ങളെ ഒന്നിച്ചാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്).
1. ജയ്പുർ, 2. തിരുവനന്തപുരം, പാറ്റ്‌ന, 3. കൊച്ചി, 4. ഇന്‍ഡോര്‍, പൂണെ, 5. ഭോപാല്‍, അഹമ്മദാബാദ്, ചണ്ഡീഗഢ്, 6. ഭുവന്വേശര്‍, നാഗ്പൂര്‍, 7. വിശാഖപട്ടണം, 8. കോയമ്പത്തൂര്‍, 9.മൈസൂര്‍, 10. മുംബൈ, 11. ചെന്നൈ, 12. ലക്‌നൗ, ഹൈദരാബാദ്, ഡല്‍ഹി എന്‍സിആര്‍, 13. ബാംഗളൂര്‍, 14. കൊല്‍ക്കത്ത, 15 ഗുവാഹത്തി.
പ്ലാറ്റ്‌ഫോമിലെ ഡ്രൈവര്‍ പാർട്ട്ണര്‍മാരുമായുള്ള ആശയ വിനിമയത്തില്‍നിന്നും ഊബര്‍ റൈഡര്‍മാരുടെ റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അഞ്ചു പ്രധാന കാര്യങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
റെഡിയായിരിക്കുക, എല്ലാവരോടും എല്ലാത്തിനോടും ബഹുമാനത്തോടെ പെരുമാറുക, വാതില്‍ കൊട്ടിയടക്കരുത്, മര്യാദയും ബഹുമാനവും പുലര്‍ത്തുക എന്നിവയാണ് റൈഡര്‍മാര്‍ക്ക് റേറ്റിങ് മെച്ചപ്പെടുത്താനുള്ള സൂചകങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.