Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
british arirways
cancel
Homechevron_rightTravelchevron_rightTravel Newschevron_rightയു.എ.ഇയിൽനിന്നുള്ള...

യു.എ.ഇയിൽനിന്നുള്ള വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തി ബ്രിട്ടൻ; ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ടും​ നിർത്തുന്നു

text_fields
bookmark_border

ലണ്ടൻ: വകഭേദം വന്ന കോവിഡ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തി ബ്രിട്ടൻ. വെള്ളിയാഴ്ചയാണ്​ നിരോധനം നിലവിൽ വന്നത്​. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നായ ദുബൈ - ലണ്ടൻ സർവിസും താൽക്കാലികമായി ഉണ്ടാകില്ല. ​

യു.എ.ഇക്ക്​ പുറമെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കും​ വിമാന വിലക്ക്​ ഏ​ർപ്പെടുത്തിയിട്ടുണ്ട്​. ഈ രാജ്യങ്ങളിലൂടെ വരുന്നവർക്ക്​ ബ്രിട്ടനിലേക്ക്​ പ്രവേശനം ഉണ്ടാകില്ല. എന്നാൽ ബ്രിട്ടീഷ്, ഐറിഷ് പൗരൻമാർക്ക്​ നിയന്ത്രണങ്ങളോടെ നാട്ടിൽ തിരിച്ചെത്താം. ഇവർ യു.എ.ഇ ഒഴിവാക്കി മാറ്റു രാജ്യങ്ങളിലൂടെ വരണം. കൂടാതെ പത്തുദിവസം സെൽഫ്​ ഐസൊലേഷനിലും കഴിയണം.

ബ്രിട്ടനിലേക്കുള്ള എല്ലാ യാത്രാ വിമാനങ്ങളും നിർത്തിവെച്ചതായി എമിറേറ്റ്‌സും ഇത്തിഹാദ് എയർവേയ്‌സും അറിയിച്ചു. ടിക്കറ്റ്​ എടുത്തവർ എയർലൈൻസുമായി ബന്ധപ്പെടണമെന്ന്​ ദുബൈ വിമാനത്താവളം അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

അബൂദബിയിൽനിന്ന് യു.കെയിലേക്ക്​​ ഇത്തിഹാദ്​ ദിവസവും മൂന്ന്​ വിമാനങ്ങൾ സർവിസ്​ നടത്തിയിരുന്നു. ദുബൈയിൽനിന്ന്​ എമിറേറ്റ്​സ്​ നാല്​ സർവിസുകളും നടത്തിയിരുന്നു. ഇതിന്​ പുറമെ ​ബ്രിട്ടീഷ്​ എയർവേഴ്​സി​െൻറ സർവിസുമുണ്ടായിരുന്നു.

ജനുവരിയിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്​ട്ര വിമാന റൂട്ടായിരുന്നു ദുബൈ - ലണ്ടൻ. 190,365 പേരാണ്​ ഈ റൂട്ടിൽ സഞ്ചരിച്ചത്​.

വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ യു.എ.ഇയിലുള്ള യു.കെ യാത്രക്കാരുടെ വിസ കാലാവധി സൗജന്യമായി ദീർഘിപ്പിച്ചു നൽകാൻ യു.എ.ഇ തീരുമാനിച്ചിട്ടുണ്ട്​. അടുത്ത ദിവസങ്ങളിൽ വിസാ കാലാവധി തീരുന്നവർക്ക്​ ഈ തീരുമാനം ആശ്വാസമേകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukflightsuae
News Summary - UK bans flights from UAE
Next Story