കോവിഡ്: ചാർധാം യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ
text_fieldsഡെറാഡൂൺ: രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ ചാർധാം യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ. മെയ് 14 മുതൽ ആരംഭിക്കേണ്ട യാത്രയാണ് ഒഴിവാക്കുന്നത്. ചാർധാം യാത്രയിൽ ഉൾപ്പെടുന്ന നാല് ക്ഷേത്രങ്ങളിലും പൂജാരിമാർക്കും സഹായികൾക്കും മാത്രമാണ് പ്രവേശനമുണ്ടാവുക.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്താണ് ചാർധാം യാത്ര റദ്ദാക്കുന്ന വിവരം അറിയിച്ചത്. നേരത്തെ കോവിഡ് അതിതീവ്രമായി തുടരുേമ്പാഴും ഹരിദ്വാറിൽ കുംഭമേള നടത്തിയത് വിവാദമായിരുന്നു. രാജ്യത്ത് വലിയ രീതിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കുംഭമേളയും കാരണമായെന്ന് വിമർശനമുയർന്നിരുന്നു.
ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണ് ചാർധാം. മെയ് പകുതിയോടെയാണ് തീർഥാടനത്തിനായി ക്ഷേത്രങ്ങൾ തുറക്കുക. നവംബർ വരെ തീർഥാടനം നീണ്ടു നിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.