ജലസമൃദ്ധിയിൽ മനോഹരിയായി വടാട്ടുപാറ വെള്ളച്ചാട്ടം
text_fieldsകോതമംഗലം: മഴക്കാലത്തെ ജലസമൃദ്ധിയിലാണ് വടാട്ടുപാറ വെള്ളച്ചാട്ടം. കാണാനെത്തുന്നവരുടെ എണ്ണവും വർധിച്ചു. വെള്ളച്ചാട്ടങ്ങൾ അനവധിയുണ്ടെങ്കിലും അപകടരഹിതമായി കുളിക്കാൻ പറ്റിയ വെള്ളച്ചാട്ടങ്ങൾ കുറവാണ്. ആ കുറവ് നികത്തുകയാണ് വടാട്ടുപാറ വെള്ളച്ചാട്ടം.
കോതമംഗലത്തുനിന്ന് 20 കിലോമീറ്റർ ദൂരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഭൂതത്താൻകെട്ടിനും ഇടമലയാറിനും ഇടയിലെ വനാതിർത്തിയിലാണ് വടാട്ടുപാറ വെള്ളച്ചാട്ടം. വനത്താലും മലനിരകളാലും ചുറ്റപ്പെട്ട സ്ഥലമാണിത്. നൂറുകണക്കിന് ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന പാറയിലൂടെ മലവെള്ളം പരന്നൊഴുകി താഴേക്ക് പതിക്കുന്ന സുന്ദരദൃശ്യമാണ് വടാട്ടുപാറയിലേത്.
പാറയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളത്തോടൊപ്പം നിരങ്ങി ഇറങ്ങി കുത്തിലേക്ക് ചാടിക്കുളിക്കാനാണ് സാഹസികത ഇഷ്ടപ്പെടുന്നവർ ഇവിടേക്ക് എത്തുന്നത്. വടാട്ടുപാറ കുത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ടൂറിസം മേഖലയാക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.