കുട്ടനാടൻ കാഴ്ചകളിലേക്ക് വീണ്ടും വേഗ-രണ്ടിെൻറ സഞ്ചാരം
text_fieldsകോട്ടയം: കുട്ടനാടൻ കാഴ്ചകളിലേക്ക് വീണ്ടും വേഗ-രണ്ടിെൻറ സഞ്ചാരം. കോവിഡിനെത്തുടർന്ന് നിർത്തിെവച്ചിരുന്ന ജലഗതാഗതവകുപ്പിെൻറ വേഗ എ.സി ബോട്ട് സർവിസിന് വീണ്ടും തുടക്കമായി. വിനോദസഞ്ചാരികൾക്കായി ആലപ്പുഴയിൽനിന്ന് കുമരകത്തേക്കും തിരിച്ചുമാണ് ആദ്യഘട്ടത്തിൽ സർവിസ്. രാവിലെ 11ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് ൈവകീട്ട് 4.45ന് തിരിച്ചെത്തും.
പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് വഴി ഉച്ചക്ക് കുമരകം പക്ഷിസങ്കേതത്തിലെത്തിയശേഷം മടങ്ങും. ആർ.ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി.ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം എന്നിവിടങ്ങളിലൂടെയാണ് തിരിച്ചുള്ള യാത്ര. പാതിരാമണൽ, കുമരകം പക്ഷിസങ്കേതം എന്നിവിടങ്ങളിലിറങ്ങി കാഴ്ചകൾ ആസ്വദിക്കുന്നതിനും അവസരമുണ്ട്.
കേവിഡിനെത്തുടർന്ന് സർവിസ് നിർത്തിവെക്കുന്നതിനുമുമ്പ് തുടർച്ചയായ നൂറുദിനം മുഴുവൻ യാത്രക്കാരുമായി സർവിസ് നടത്തി വേഗ രണ്ട് റെക്കോർഡ് സ്വന്തമാക്കിയിരുന്നു. നിയന്ത്രണങ്ങൾക്ക് ഇളവുവന്നതോടെയാണ് കഴിഞ്ഞദിവസം സർവിസ് ആരംഭിച്ചത്. 40 പേർക്ക് എ.സി.യിലും 80 പേർക്ക് നോൺ എ.സി.യിലും സഞ്ചരിക്കാം. എ.സി. സീറ്റിന് 600, നോൺ എ.സി.ക്ക് 400 രൂപയാണ് നിരക്ക്. കുടുംബശ്രീയുടെ ഭക്ഷണശാലയും ബോട്ടിലുണ്ട്. ലൈഫ് ജാക്കറ്റടക്കം എല്ലാ സുരക്ഷാസംവിധാനങ്ങളും ബോട്ടിലുണ്ട്.
നേരത്തേ ഈ ബോട്ട് ഉപയോഗിച്ച് രാവിലെയും വൈകീട്ടും കോട്ടയം- ആലപ്പുഴ റൂട്ടിൽ സർവിസ് നടത്താൻ തീരുമാനിച്ചിരുന്നു. കോട്ടയത്തുനിന്ന് രാവിലെ 7.30ന് പുറപ്പെട്ട് 9.30ന് ആലപ്പുഴയിലും വൈകീട്ട് 5.30ന് ആലപ്പുഴയിൽനിന്നുപുറപ്പെട്ട് കോട്ടയത്ത് 7.30ന് എത്തുന്ന തരത്തിലാണ് പാസഞ്ചർ സർവിസ് ആലോചിച്ചത്. ഇതിനിടയിൽ വിനോദസഞ്ചാരികൾക്കായി സർവിസുമെന്നായിരുന്നു ധാരണ. പാസഞ്ചർ സർവിസിൽ എ.സി യാത്രക്കാർക്ക് 100 രൂപയും നോൺ എ.സിക്ക് 50 രൂപയും ടിക്കറ്റ് നിരക്കും നിശ്ചയിച്ചിരുന്നു. എന്നാൽ, കോവിഡിനെതുടർന്ന് യാത്രക്കാരുടെ എണ്ണം കുറവായതിനാൽ സർവിസ് ആരംഭിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
വൈക്കം-എറണാകുളം റൂട്ടിൽ തുടക്കമിട്ട ആദ്യ 'വേഗ' സർവിസ് വിജയമായതോടെയാണ് വേഗ രണ്ട് ജലപ്പരപ്പിലിറക്കിയത്. അതിവേഗ സർവിസായതിനാൽ നിരവധിപേർ ബോട്ടിലേക്ക് യാത്ര മാറ്റിയിരുന്നു. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പൊടിയും പുകയും ഏൽക്കാതെ, ഒന്നര മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാം.
സാധാരണ ബോട്ടുകൾ മണിക്കൂറിൽ 13-14 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ എ.സി. ബോട്ടുകൾ 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. ബസിലേതിനേക്കാൾ മൂന്നിരട്ടി ആളുകൾക്ക് ഒരേ സമയം യാത്ര ചെയ്യാം. വൈക്കം-എറണാകുളം സർവിസും പുനരാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.