മാലിദ്വീപ് സന്ദർശിക്കൂ; പോയിൻറുകൾ നേടി ആനുകൂല്യങ്ങൾ കരസ്ഥമാക്കാം
text_fieldsഏതൊരു സഞ്ചാരിയുടെയും ബക്കറ്റ് ലിസ്റ്റിെൻറ മുൻനിരയിൽ ഇടംപിടിച്ച നാടാകും മാലിദ്വീപ്. ഇൗ മനോഹര മരതക ദ്വീപിലേക്ക് യാത്ര പോകാൻ പുതിയ കാരണം കൂടി വരുന്നു. സഞ്ചാരികൾക്കായി ലോയൽറ്റി പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.
മാലിദ്വീപ് ബോർഡർ മൈൽസ് എന്ന പദ്ധതിപ്രകാരം മൂന്ന് ഗ്രേഡുകളാണുള്ളത്. അബാരാന (ഗോൾഡ്), അൻറാര (സിൽവർ), ഐഡ (വെങ്കലം) എന്നിങ്ങനെയാണ് ഇവയുടെ പേര്. മാലിദ്വീപിലേക്ക് വരുന്ന ഒാരോ സഞ്ചാരിക്കും യാത്രയുടെ സ്വഭാവമനുസരിച്ച് ഇവ ലഭ്യമാകും. ഇതിലൂടെ ലഭിക്കുന്ന പോയിൻറുകൾ ഉപയോഗിച്ച് വ്യത്യസ്ത ആനുകൂല്യങ്ങൾ കരസ്ഥമാക്കാം. അതേസമയം, എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുകയെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എത്രതവണ സന്ദർശിച്ചു, എത്രദിവസം താമസിച്ചു തുടങ്ങിയവ അടിസ്ഥാനമാക്കിയാകും പോയിൻറുകൾ നേടാനാവുക. പ്രത്യേക ആഘോഷ വേളകളിൽ അധിക പോയിൻറുകൾ നേടാനും അവസരമുണ്ട്. 2020 ഡിസംബർ മുതലാണ് പദ്ധതി ആരംഭിക്കുക.
സഞ്ചാരികൾക്കായി ഇത്തരത്തിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് മാലിദ്വീപ്. കോവിഡാനന്തര കാലത്ത് ഇത് ടൂറിസത്തിന് ഏറെ ഉൗർജം നൽകുമെന്നാണ് പ്രതീക്ഷ.
മാലിദ്വീപിെൻറ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോക്ഡൗണിന് ശേഷം ആദ്യമായി അതിർത്തികൾ തുറന്ന ഏഷ്യയിലെ രാജ്യങ്ങളിലൊന്നാണിത്. കൂടാതെ ഇന്ത്യയുമായി ട്രാവൽ ബബ്ളിെൻറ ഭാഗമായതിനാൽ വിമാന സർവിസും നിലവിൽ മാലിദ്വീപിലേക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.