സന്ദർശക വിലക്ക്: ഊട്ടിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു
text_fieldsഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ബൊട്ടാണിക്കൽ ഗാർഡൻ, റോസ്ഗാർഡൻ, ബോട്ട്ഹൗസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നീലഗിരി, കൊടൈക്കനാൽ, ഏർക്കാട് എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞദിവസം തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരുന്നു.
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ് എന്നിവയെല്ലാമാണ് ചൊവ്വാഴ്ച അടച്ചത്. പുഷ്പോത്സവത്തോടനുബന്ധിച്ച് തടാകത്തിൽ പലവിധ മത്സര പരിപാടികളും സംഘടിപ്പിക്കുക പതിവാണ്. ഇതിനായി ബോട്ടുകളുടെ മിനുക്ക് പണികൾ നടത്തിയിരുന്നു. ഇവയെല്ലാം ഉപയോഗിക്കാതെ കിടക്കുന്നതിനാൽ ഏറെ നഷ്ടമാണ് ഉണ്ടാവുക.
അന്യസംസ്ഥാന സഞ്ചാരികൾക്ക് മാത്രമല്ല സ്വദേശികളായ വിനോദസഞ്ചാരികൾക്കും ഇവിടങ്ങളിലേക്ക് പ്രവേശനമില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം തുടരും. കഴിഞ്ഞദിവസം വരെ ഇ^പാസ് അനുവദിച്ച് തമിഴ്നാട്ടിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.