കടലിനടിയിലൂടെ നടക്കാം; ആലപ്പുഴ ബീച്ചിൽ അത്ഭുതക്കാഴ്ച 15ന് മിഴിതുറക്കും
text_fieldsആലപ്പുഴ: ആഴക്കടലിലെ അത്ഭുതകാഴ്ചകളുമായി മറൈൻവേൾഡ് ഒരുക്കുന്ന ഡബിൾ ഡെക്കർ ആക്രലിക്ക് അണ്ടർ വാട്ടർ ടണൽ അക്വേറിയം ഈമാസം 15 മുതൽ ജനുവരി 15വരെ ആലപ്പുഴ ബീച്ചിൽ നടക്കും. 15ന് വൈകീട്ട് അഞ്ചിന് നടി മംമ്ത മോഹൻദാസ് ഉദ്ഘാടനം ചെയ്യും.
കടലിലെ ഏറ്റവും ചെറിയ മത്സ്യം മുതൽ മനുഷ്യനോളം വലുപ്പമുള്ള മത്സ്യങ്ങളുടെ വരെ അപൂർവ കാഴ്ചകൾ കാണാം. ആഴക്കടലിലെ ചെകുത്താൻ എന്ന അറിയപ്പെടുന്ന ആംഗ്ലർ ഫിഷ് പ്രവേശനകവാടത്തിൽ സ്വീകരിക്കും. അതിന്റെ വായിലൂടെ കയറി 200 അടി നീളത്തിൽ ചില്ല് തുരങ്കത്തിലൂടെയാണ് സഞ്ചാരം.
ലമുതിർന്നവർക്കും കുട്ടികൾക്കുമായി ഹൈടെക് അമ്യൂസ്മെന്റ് റൈഡുകളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തുണിത്തരങ്ങളുടെ സ്റ്റാളുകളും ഫുഡ്കോർട്ടുമുണ്ട്.
അവധിദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10വരെയും മറ്റുദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം. 120 രൂപയാണ് പ്രവേശനഫീസ്. വിദ്യാർഥിസംഘത്തിന് 50 ശതമാനം ഇളവും ഭിന്നശേഷിവിഭാഗത്തിൽപെട്ടവർക്ക് സൗജന്യവും ലഭിക്കും.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി.ക്യു.എഫ് ഏജന്‍സിയുടെ കേരളത്തിലെ രണ്ടാമത്തെ പ്രർദശനമാണിത്.
വാർത്തസമ്മേളനത്തിൽ ഡി.ക്യു.എഫ് എം.ഡി ഫയാസ് റഹ്മാൻ, മാനേജർ സന്തോഷ് തുളസീധരൻ, ബിജു എബ്രഹാം, എം.എ. സിദ്ദീഖ് മുല്ലശ്ശേരി, പി. രാജൻ, സുധീർകോയ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.