രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ കാട്ടുതീ
text_fieldsനെടുങ്കണ്ടം: രാമക്കല്‍മേട് കുറവന്‍ കുറത്തി ശില്‍പത്തിന് സമീപം കാട്ടുതീ പടര്‍ന്നത് വിനോദ സഞ്ചാരികളെ പരിഭ്രാന്തരാക്കി. ഈ സമയത്ത് രാമക്കല്‍മേടില്‍ ഇരുന്നൂറിലധികം സഞ്ചാരികളുണ്ടായിരുന്നു.
ഡി.ടി.പി.സി.യും അഗ്നിശമന സേനയും സഞ്ചാരികളെ നിയന്ത്രിച്ചതിനാൽ അപകടമൊഴിവായി. എന്നാല്‍, മേഖലയൊന്നാകെ പുകപടലം വ്യാപിച്ചത് സഞ്ചാരികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി. ശില്‍പത്തിന് 200 മീറ്റര്‍ അടുത്തുവരെ എത്തിയ കാട്ടുതീ പ്രദേശവാസികളും നെടുങ്കണ്ടം അഗ്നി രക്ഷസേനയും ചേര്‍ന്ന് നിയന്ത്രണവിധേയമാക്കി.
ബുധനാഴ്ച ഉച്ചയോടെ തമിഴ്‌നാട് വനമേഖലയിലുണ്ടായ കാട്ടുതീയാണ് രാമക്കല്‍മേട് മല നിരകളിലേക്ക് വ്യാപിച്ചത്. സിവില്‍ ഡിഫന്‍സ് അംഗങ്ങളായ അനില്‍കുമാര്‍, അനന്തു, അശ്വതി, ജീപ്പ് ഡ്രൈവര്‍മാരായ യൂനസ്, നൗഷാദ്, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫിസര്‍ അജിഖാന്‍, ഉദ്യോഗസ്ഥരായ സണ്ണി വര്‍ഗീസ്, അതുല്‍, പ്രശോഭ്, ജിബിന്‍, മാത്തുക്കുട്ടി, രാഹുല്‍ രാജ്, റെജിമോന്‍ എന്നിവരടങ്ങിയ സംഘമാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.