വരുവാനില്ലാരുമീ വഴി...
text_fieldsപെരുമ്പാവൂര്‍: ലോക വിനോദസഞ്ചാരദിനത്തില്‍ ആളൊഴിഞ്ഞ് എന്ന് തുറക്കാനാകുമെന്ന് നിശ്ചയമില്ലാതെ കിടക്കുകയാണ് ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ. കോടനാട് അഭയാരണ്യം, നെടുമ്പാറചിറ ടൂറിസ്റ്റ് കേന്ദ്രം, പാണംകുഴി മഹാഗണി തോട്ടം, പാണിയേലിപോര് തുടങ്ങിയ ഇടങ്ങളിലെല്ലാം സഞ്ചാരികളുടെ കളിചിരികൾ ഉയർന്നിട്ട് നാളുകൾ.
വനം വകുപ്പിനുകീഴില്‍ ഫോറസ്റ്റ് ഡെവലപ്‌മെൻറ് അതോറിറ്റിയുടെ മേല്നോട്ടത്തിെല കേന്ദ്രങ്ങളില്‍ വര്‍ഷംതോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തിയിരുന്നത്. തദ്ദേശീയരായ വനസംരക്ഷണ സമിതി അംഗങ്ങളാണ് ഈ മേഖലയില്‍ ജോലി ചെയ്തിരുന്നത്. വരുമാനം നിന്നതോടെ ഇവരും പ്രതിസന്ധിയിലായി. ടൂറിസം മേഖലക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഇവര്‍ക്ക് ലഭ്യമായില്ല.
വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് സഹായധനം പ്രത്യേകം നല്‍കണമെന്ന് മന്ത്രി കെ. രാജുവിന് നല്‍കിയ നിവേദനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി. പ്രകാശ്, അംഗം സരള കൃഷ്ണന്‍ കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ടൂറിസം മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയമാണ് പിന്നിട്ട വര്‍ഷങ്ങള്‍.
2018ലെ മഹാപ്രളയം ഈ മേഖലയുടെ തകര്‍ച്ചക്ക് തുടക്കം കുറിച്ചെങ്കില്‍ കോവിഡ് വ്യാപനം ഇതിന് ആക്കം കൂട്ടി. ടൂറിസം സീസണായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിൽ വൈറസ് ഭീതിയില്‍ സഞ്ചാരികള്‍ എത്താതായപ്പോള്‍ ലോക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ പൂര്‍ണമായും പൂട്ടുവീണു.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സംരംഭകരും വലിയ പ്രതിസന്ധി നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.