ഇന്ത്യൻ വാക്‌സിൻ സർട്ടിഫിക്കറ്റുമായി ഈ 96 രാജ്യങ്ങൾ സന്ദർശിക്കാം
text_fieldsഇന്ത്യയിൽനിന്ന് വാക്സിനെടുത്തവർക്ക് ലഭിച്ച സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിലവിൽ 96 രാജ്യങ്ങൾ സന്ദർശിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 96 രാജ്യങ്ങളുമായും ഇന്ത്യ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് യാത്ര മാനദണ്ഡങ്ങളിൽ ഇളവുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
കോവിഷീൽഡിന് പുറമെ ഈയിടെ ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവാക്സിനും ഈ രാജ്യങ്ങൾ അംഗീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ പദ്ധതിയാണ് ഇന്ത്യയിൽ നടക്കുന്നത്.
ഇതിന്‍റെ ഗുണഭോക്താക്കളുടെ വിദ്യാഭ്യാസം, ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായുള്ള യാത്ര സുഗമമാക്കാൻ, വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാത്ത മറ്റു രാജ്യങ്ങളുമായി സർക്കാർ ചർച്ച തുടരുകയാണ്. വാക്‌സിൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തിനായി ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും എല്ലാ രാജ്യങ്ങളുമായും തുടർച്ചയായ ആശയവിനിമയത്തിലാണെന്നും മന്ത്രി പറഞ്ഞു.
വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങൾ:
കാനഡ, യു.എസ്, യു.കെ, ഫ്രാൻസ്, ജർമനി, ബെൽജിയം, അയർലൻഡ്, നെതർലാൻഡ്‌സ്, സ്പെയിൻ, ബംഗ്ലാദേശ്, മാലി, ഘാന, സിയറ ലിയോൺ, അംഗോള, നൈജീരിയ, ബെനിൻ, ചാഡ്, ഹംഗറി, സെർബിയ, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, സ്ലൊവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി, ഗ്രീസ്, ഫിൻലാൻഡ്, എസ്തോണിയ, റൊമാനിയ, മോൾഡോവ, അൽബേനിയ, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റീൻ, സ്വീഡൻ, ഓസ്ട്രിയ, മോണ്ടിനെഗ്രോ, ഐസ്ലാൻഡ്.
സ്വാസിലാൻഡ്, റുവാണ്ട, സിംബാബ്‌വെ, ഉഗാണ്ട, മലാവി, ബോട്സ്വാന, നമീബിയ, കിർഗിസ് റിപ്പബ്ലിക്, ബെലാറസ്, അർമേനിയ, ഉക്രെയ്ൻ, അസർബൈജാൻ, കസാക്കിസ്ഥാൻ, റഷ്യ, ജോർജിയ, അൻഡോറ, കുവൈത്ത്, ഒമാൻ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, മാലദ്വീപ്, കൊമോറോസ്, ശ്രീലങ്ക, മൗറീഷ്യസ്, പെറു, ജമൈക്ക, ബഹാമസ്, ബ്രസീൽ.
ഗയാന, ആന്‍റിഗ്വ ആൻഡ് ബാർബുഡ, മെക്സിക്കോ, പനാമ, കോസ്റ്റാറിക്ക, നിക്കരാഗ്വ, അർജന്‍റീന, ഉറുഗ്വേ, പരാഗ്വേ, കൊളംബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്, ഡൊമിനിക്കൻ റിപ്പബ്ലിക്, ഹെയ്തി, നേപ്പാൾ, ഇറാൻ, ഇറാൻ ഫലസ്തീൻ, സിറിയ, ദക്ഷിണ സുഡാൻ, ടുണീഷ്യ, സുഡാൻ, ഈജിപ്ത്, ആസ്ട്രേലിയ, മംഗോളിയ, ഫിലിപ്പീൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.