സൈക്കിളുമായി യുവാക്കൾ കശ്മീരിലേക്ക്
text_fieldsപരപ്പനങ്ങാടി: കശ്മീരിലെ മഞ്ഞുമലകളിൽ മലപ്പുറത്തിെൻറ കൈയൊപ്പ് ചാർത്താനും അതിർത്തി ഗ്രാമങ്ങളുടെ മനംമയക്കുന്ന കാഴ്ചകൾ കാണാനും സൈക്കിളുമായി ഒരുകൂട്ടം യുവാക്കൾ യാത്ര തിരിച്ചു.
പരപ്പനങ്ങാടി പുത്തരിക്കലിലെ ഹാഷിഖ്, നസീഫ്, ദിൽഷു മുഹമ്മദ്, ഷബീബ് എന്നിവരാണ് യാത്രയാകുന്നത്. ദിനംപ്രതി 140 കിലോമീറ്റർ യാത്ര ചെയ്യാനാകുമെന്നുള്ള കണക്കുകൂട്ടലിലാണ് ഈ നാലംഗ സംഘം.
പുത്തരിക്കൽ യുവ കൂട്ടായ്മ അധ്യക്ഷൻ ബിജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ ദിവസം നഗരസഭ കൗൺസിലർ ഫാത്തിമ റഹീമിെൻറ മകൻ കെ.പി. അബ്ദുൽ ഹകീം പരപ്പനങ്ങാടിയിൽനിന്ന് സൈക്കിളിൽ തനിച്ച് ലഡാക്കിലേക്ക് യാത്ര തിരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.