Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightഒരു റെക്കോർഡ്...

ഒരു റെക്കോർഡ് ബ്രേക്കിംഗ് ഡ്രൈവ്

text_fields
bookmark_border
Siyad and Shafi Mon
cancel
camera_alt

സി​യാ​ദും ഷാ​ഫി മോ​നും

അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ കാ​റു​മെ​ടു​ത്ത് കൂ​ട്ടു​കാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മൊ​പ്പം അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഗ​ൾ​ഫി​ലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും കൂ​ട്ടു​കാ​രു​മാ​യ ചാ​വ​ക്കാ​ട്ടു​കാ​ര​ൻ സി​യാ​ദും കൈ​പ്പ​മം​ഗ​ലം​കാ​ര​ൻ ഷാ​ഫി മോ​നും പു​റ​പ്പെ​ട്ട​ത് ആ​രും പ​രീ​ക്ഷി​ക്കാ​ത്തൊ​രു യാ​ത്ര​ക്കാ​ണ്. ഈ ​യാ​ത്ര ഇ​വ​ർ നേ​ടി​യെ​ടു​ത്ത​താ​വ​ട്ടെ ഇ​ന്ത്യ​ൻ ബു​ക്ക് ഒ​ഫ് റെ​ക്കോ​ർ​ഡും ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡും അ​ട​ക്കം ര​ണ്ട് റെ​ക്കോ​ർ​ഡു​ക​ളും. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജി.​സി.​സി​യി​ലെ ആ​റു രാ​ജ്യ​ങ്ങ​ളും ക​ട​ന്ന് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്ന അ​പൂ​ർ​വ​മാ​യൊ​രു യാ​ത്ര. സ​മ​യ​സൂ​ചി​ക​യി​ൽ ഒ​ക്ടോ​ബ​ർ 19 വ്യാ​ഴാ​ഴ്ച കു​വൈ​ത്തി​ലെ പ്ര​ശ​സ്ത​മാ​യ കു​വൈ​ത്ത് ട​വ​റി​ന് അ​രി​കി​ൽ​നി​ന്ന് തു​ട​ങ്ങി നു​വൈ​സി​ബ് അ​തി​ർ​ത്തി ക​ട​ന്ന് സൗ​ദി​യു​ടെ മ​ണ്ണി​ലൂ​ടെ ഓ​ടി, ദ​മ്മാം അ​ൽ ഇ​ത്ര ട​വ​ർ സ​ന്ദ​ർ​ശി​ച്ച ശേ​ഷം അ​ൽ​ഖോ​ബാ​ർ വ​ഴി നേ​രെ ബ​ഹ്റൈ​നി​ലേ​ക്ക്. ലോ​കാ​ത്ഭു​ത​മാ​യ കി​ങ് ഫ​ഹ​ദ് കോ​സ്വേ​യും ക​ട​ന്ന് ബ​ഹ്റൈ​നി​ലെ ഗ്രാ​ൻ​ഡ് മോ​സ്‌​ക്കി​ലെ​ത്തി​യ ശേ​ഷം തി​രി​കെ വീ​ണ്ടും സൗ​ദി​യു​ടെ മ​ണ്ണി​ൽ. അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ൽ തീ​ര​ത്തെ റോ​ഡു​ക​ളി​ലൂ​ടെ വി​ജ​ന​മാ​യ മ​രു​ഭൂ പാ​ത​ക​ളും മ​ണ​ൽ​ക്കാ​ടു​ക​ളും ക​ട​ന്ന് നീ​ണ്ടു​കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ വീ​ണ്ടും യാ​ത്ര. സൗ​ദി​യു​ടെ അ​തി​ർ​ത്തി ന​ഗ​ര​ങ്ങ​ൾ ക​ട​ന്ന് സ​ൽ​വ വ​ഴി അ​ബൂ സം​റ​യും ക​ട​ന്ന് ഖ​ത്ത​റി​ന്‍റെ മ​ണ്ണി​ൽ ഉ​ച്ച​ക്കു മു​മ്പാ​യി പ്ര​വേ​ശി​ച്ചു. ശേ​ഷം, ദോ​ഹ കോ​ർ​ണി​ഷി​ലെ​ത്തി ഖ​ത്ത​റി​ന്‍റെ ച​രി​ത്ര​മു​ദ്ര​ക​ൾ​ക്ക് സാ​ക്ഷ്യം​വ​ഴി​ച്ച അ​തേ വേ​ഗ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്ന് അ​ടു​ത്ത ല​ക്ഷ്യ​സ്ഥാ​ന​മാ​യ യു.​എ.​ഇ​യി​ലേ​ക്ക്.

അ​ബൂ​ദ​ബി​യി​ലൂ​ടെ ഷാ​ർ​ജ മോ​സ്‌​കും സ​ന്ദ​ർ​ശി​ച്ച ശേ​ഷം അ​ടു​ത്ത ല​ക്ഷ്യ​സ്ഥാ​ന​മാ​യ ഷാം ​ക​ട​ന്ന് റാ​സ് അ​ൽ ദ​ഹ്റം അ​തി​ർ​ത്തി വ​ഴി യു.​എ.​ഇ​യു​ടെ തെ​ക്കു​ഭാ​ഗ​ത്താ​യി വേ​റി​ട്ടു​നി​ൽ​ക്കു​ന്ന ഒ​മാ​ന്‍റെ ഭാ​ഗ​മാ​യ മു​സ​ന്ദ​മി​ലേ​ക്ക്. ക​ട​ലും മ​ല​ക​ളും ചു​ര​ങ്ങ​ളു​മാ​യി ഏ​റെ മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി കാ​ഴ്ച​യൊ​രു​ക്കു​ന്ന മു​സ​ന്ദ​മി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ സാ​ഹ​സം നി​റ​ഞ്ഞ ത​ങ്ങ​ളു​ടെ ‘ഓ​ൾ ജി.​സി.​സി ഡ്രൈ​വ്’ അ​വ​സാ​നി​പ്പി​ച്ചു. ജി.​സി.​സി​യി​ൽ കു​വൈ​ത്തി​ലും യു.​എ.​ഇ​യി​ല​ട​ക്കം റെ​സി​ഡ​ന്‍റ്​ വി​സ​യു​ള്ള ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഷാ​ഫി​മോ​ൻ യു.​എ.​ഇ​യി​ൽ സം​ര​ഭ​ക​നാ​യ സി​യാ​ദി​നെ കൂ​ടെ കൂ​ട്ടി​യ​പ്പോ​ൾ പി​ന്നെ ഇ​വ​ർ​ക്ക് ആ​വ​ശ്യം വ​ന്ന​ത് സൗ​ദി അ​റേ​ബ്യ​യു​ടെ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സി​റ്റ് വി​സ​യാ​ണ്.

ബ​ഹ്റൈ​ൻ ഇ​വ​ർ​ക്ക് ആ​റു​മാ​സ​ത്തെ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ അ​നു​വ​ദി​ച്ച​പ്പോ​ൾ ഖ​ത്ത​ർ സ്വീ​ക​രി​ച്ച​ത് ഹ​യ്യ വി​സ ന​ൽ​കി​യാ​ണ്. ഒ​മാ​ൻ വി​സ ബോ​ർ​ഡ​റി​ൽ നി​ന്നാ​ണ് ല​ഭി​ച്ച​ത്. 2008 മോ​ഡ​ൽ ടൊ​യോ​ട്ട ഫോ​ർ​ച്ച്യൂ​ണ​റി​ൽ തു​ട​ങ്ങി​യ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ 1763 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടി​രു​ന്നു. ഇ​ങ്ങ​നെ​യൊ​രു യാ​ത്ര ഇ​ത് വ​രെ ആ​രും ചെ​യ്ത​താ​യി രേ​ഖ​ക​ൾ ഇ​ല്ല എ​ന്ന​തും ഈ ​യാ​ത്ര​യു​ടെ പു​തു​മ​യാ​ണ്. ഓ​രോ രാ​ജ്യ​ത്തെ വി​സ​യും വാ​ഹ​ന​ത്തി​ന്‍റെ ഇ​ൻ​ഷൂ​റ​ൻ​സ​ട​ക്കം ഇ​വ​ർ​ക്ക് ഏ​ക​ദേ​ശം നാ​ലാ​യി​ര​ത്തോ​ളം ദി​ർ​ഹം ആ​ണ് ഈ ​യാ​ത്ര​ക്കാ​യി ആ​കെ ചി​ല​വ് വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveling
News Summary - Record Breaking Drive
Next Story