
ജെഫ് ബിസോസിനൊപ്പം ബഹിരാകാശത്ത് കറങ്ങാം; ടിക്കറ്റ് വിറ്റുപോയത് 205 കോടിക്ക്
text_fieldsവാഷിങ്ടൺ: വ്യവസായ ലോകത്ത് പുതുമകളേറെ സൃഷ്ടിച്ച് ലോകം ജയിച്ച ആമസോൺ ഉടമ ജെഫ് ബിസോസ് ബഹിരാകാശത്തേക്ക് പോകുന്നത് അവിടെയും കീഴടക്കാനാകുമോ? ജൂലൈ 20ന് സ്വന്തം കമ്പനിയായ 'ബ്ലൂ ഒറിജിനി'ലേറി ബിസോസ് ബഹിരാകാശ യാത്രക്കിറങ്ങുേമ്പാൾ കൂടെ യാത്ര ചെയ്യാനുള്ള അവസരം എന്തുവില കൊഖടുത്തും വാങ്ങാൻ ചിലർ കാണിച്ച താൽപര്യം കാണുേമ്പാൾ അങ്ങനെ തോന്നും. 10 മിനിറ്റ് മാത്രം നീണ്ട ലേലത്തിൽ ഒരു ടിക്കറ്റ് വിറ്റുപോയത് 2.8 കോടി ഡേളറിന് (205 കോടി രൂപ) ആയിരുന്നു. 159 രാജ്യങ്ങളിലെ 7600 പേർ രജിസ്റ്റർ ചെയ്ത് അവസാനം 20 പേർ പങ്കെടുത്ത ലേലം 48 ലക്ഷം ഡോളറിന് (35 കോടി രൂപ) ആയിരുന്നു തുടങ്ങിയത്. മിനിറ്റുകൾക്കകം റെക്കോഡ് തുക തൊട്ടതോടെ ഇനിയും വെളിപ്പെടുത്താത്ത ആ സഹയാത്രികനെ ബിസോസ് തെരഞ്ഞെടുത്തു.
ടെക്സസിലെ വാൻ ഹോണിൽനിന്ന് സഹോദരനുമൊത്താണ് ബിസോസിന്‍റെ ബഹിരാകാശ യാത്ര. ആറു പേർ പേടകത്തിലുണ്ടാകുമെങ്കിലും ഇരുവരുമല്ലാതെ മറ്റാരുടെയും വിശദാംശങ്ങൾ ലഭ്യമല്ല. കുഞ്ഞുനാളിലേയള്ള സ്വപ്നം സാക്ഷാത്കരിച്ച് സഹോദരനുമൊത്ത് യാത്ര പോകുന്ന കാര്യം ബെസോസ് തന്നെയാണ് ലോകത്തോട് പങ്കുവെച്ചത്. യാത്രക്ക് 15 ദിവസം മുമ്പ് ആമസോൺ സി.ഇ.ഒ പദവി രാജിവെച്ച ശേഷമാകും യാത്രക്ക് ഒരുക്കങ്ങൾ.
ബഹിരാകാശം പിടിക്കാൻ ബിസോസിന്‍റെ ബ്ലൂ ഒറിജിനൊപ്പം ഇലോൺ മസ്കിന്റെ സ്പേസ് എക്സും റിച്ചാർഡ് ബ്രാൻഡ്സണിന്റെ വിർജിൻ ഗാലക്റ്റികുമുണ്ട്. സ്പേസ് എക്സ് ഈ രംഗത്ത് ഏറെ മുന്നോട്ടുപോകുകയും ചെയ്തതാണ്. ബ്ലൂ ഒറിജിൻ നേരത്തെയും ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മനുഷ്യരെയും വഹിച്ച് പുറപ്പെടുന്നത്. ബ്രാൻസന്‍റെ വിർജിൻ ഗാലക്റ്റികും വൈകാതെ മനുഷ്യരെയും വഹിച്ചുള്ള യാത്ര പുറപ്പെടും. ന്യൂ മെക്സികോയിലെ ബഹിരാകാശ നിലയത്തിൽനിന്നാകും യാത്ര.
ബ്ലൂ ഒറിജിൻ വികസിപ്പിക്കാനായി ഒരു വർഷം 100 കോടി ഡോളർ ചെലവിടുന്ന ബിസോസ് ബഹിരാകാശ ടൂറിസം രംഗത്ത് വലിയ സ്വപ്നങ്ങൾ വെച്ചുപുലർത്തുന്നുണ്ട്.
ബ്ലു ഒറിജിൻ യാത്രികർ അഞ്ചടിക്കും ആറടി നാലിഞ്ചിനൂം ഇടയിലുള്ളവരാകണമെന്നതുൾപെടെ നിബന്ധനകളുണ്ട്.
ലേലത്തിൽനിന്ന് കിട്ടിയ തുക തന്‍റെ ചാരിറ്റി സ്ഥാപനമായ ബ്ലൂ ഒറിജിൻ ഫൗണ്ടേഷന് നൽകുമെന്നാണ് ബിസോസിന്‍റെ പ്രഖ്യാപനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.