ഭൗമദിനത്തിെൻറ അമ്പതാം വാർഷികം ആചരിച്ച് ലോകം
text_fieldsകലിഫോർണിയ: ഭൂമി തങ്ങൾക്ക് മാത്രമല്ല, ഇനി വരുന്ന തലമുറക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദ ിവസം വേണമെന്ന് തീരുമാനിച്ചിട്ട് അരനൂറ്റാണ്ട്. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കി എല്ലാ വര്‍ഷവും ഏപ്രില്‍ 22നാണ് ലോകഭൗമ ദിനം ആചരിക്കുന്നത്. അമേരിക്കയിലായിരുന്നു ഈ മുന്നേറ്റത്തിെൻറ തുടക്കം.
കലിഫോർണിയയിലെ സാന്തബാരയ ിൽ എണ്ണക്കിണർ ചോർച്ചയെത്തുടർന്ന് ആയിരക്കണക്കിന് മത്സ്യങ്ങളും കടൽജീവികളും ചത്തുപൊങ്ങി. ഇതോടെ അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം ഉയർന്നു. പ്രകൃതി സംരക്ഷണം പ്രധാന മുദ്രാവാക്യമായി. ഇതിെൻറ ഫലമായിരുന്നു 1970 ഏപ്രിൽ 22ലെ ആദ്യ ഭൗമദിനാചരണം. ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശരത്കാലവും തുടങ്ങുന്ന ദിവസമായതിനാലാണ് ഈ ദിനം ഭൗമദിനാചരണത്തിന് തിരഞ്ഞെടുത്തത്.
വിദ്യാർഥിയും 25കാരനുമായ ഡെനിസ് ഹെയ്സ് ആയിരുന്നു ഈ വിപ്ലവത്തെ മുന്നിൽ നയിച്ചത്. 20 മില്യൻ അമേരിക്കക്കാർ അന്ന് ഡെനിസിെൻറ പിന്നിൽ അണിനിരന്നു. ഈ മുന്നേറ്റത്തിന് ശേഷം അമേരിക്കയിൽ പരിസ്ഥിത സംരക്ഷണവുമായി ബന്ധപ്പെട്ട ഒരുപാട് നിയമങ്ങളാണ് കൊണ്ടുവന്നത്. ഇതിെൻറ ചുവടുപിടിച്ചു ലോകത്തും മാറ്റങ്ങൾ വന്നു.
അന്ന് ദിനാചരണം അമേരിക്കയിൽ മാത്രമായിരുന്നെങ്കിൽ അമ്പതാം വാർഷികം ലോകമെമ്പാടും ആചരിക്കുകയാണ്. പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന പ്രധാന ധര്‍മമാണ് ദിനാചരണത്തിനുള്ളത്. ലോകമെങ്ങും ചർച്ചചെയ്യുന്ന കാലാവസ്ഥാമാറ്റം എന്ന വിഷയമാണ് ഈ ഭൗമദിനാചരണ൦ മുന്നോട്ടുവെക്കുന്ന ആശയം.
ഈ ലോക്ഡൗൺ കാലത്ത് ഭൂമി അതിെൻറ ജീവശ്വാസം താൽക്കാലികമാണെങ്കിലും തിരിച്ചുപിടിച്ച സമയത്താണ് മറ്റൊരു ഭൗമദിനം വന്നെത്തിയത്. വാഹനങ്ങളും ജനങ്ങളും പുറത്തിറങ്ങാത്തതിനാലും ഫാക്ടറികളെല്ലാം അടച്ചിട്ടതിനാലും ജലാശയങ്ങളും അന്തരീക്ഷവുമെല്ലാം മാലിന്യമുക്തമായ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.