യാത്രക്കാരുടെ ശ്രദ്ധക്ക്
text_fieldsപൊതുഗതാഗതം തുടങ്ങിക്കഴിഞ്ഞു. ഇനിയാണ് കാര്യമായ ശ്രദ്ധ വേണ്ടത്. ചില കാര്യങ്ങൾ ശ്രദ്ധിക്കാം...
•ബസ് ജീവനക്കാര്‍ നിര്‍ബന്ധമായും ഓരോ യാത്രക്ക് മുമ്പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
•യാത്രകള്‍ക്കിടയില്‍ ജീവനക്കാര്‍ നിശ്ചിത ഇടവേളകളിൽ കൈകള്‍ 70 ശതമാനം ആൽക്കഹോൾ ഉള്ള ഹാന്‍ഡ് റബ് ഉപയോഗിച്ച് വൃത്തിയാക്കണം.
•യാത്രക്കാർ ബസിൽ കയറുന്നതിനു മുമ്പും ഇറങ്ങിയശേഷവും 70 ശതമാനം ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
•ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ശാരീരിക അകലം പാലിക്കാൻ ശ്രദ്ധിക്കുക. അൽപം സമയമെടുത്താണെങ്കിലും രണ്ടു മീറ്ററിൽ കൂടുതൽ ശാരീരിക അകലം പാലിച്ചുകൊണ്ടുതന്നെ കയറാനും ഇറങ്ങാനും ശ്രമിക്കുക.
•ബസിൽ കയറാൻവേണ്ടി ഒരു വാതിലും ഇറങ്ങാൻ വേണ്ടി മറ്റൊരു വാതിലും ഉപയോഗിക്കുക. ഉദാഹരണമായി കയറാൻവേണ്ടി എല്ലാവരും പിൻവാതിലും ഇറങ്ങാൻവേണ്ടി മുൻവാതിലും ഉപയോഗിക്കുക.
•ജീവനക്കാരും യാത്രക്കാരും വായും മൂക്കും പൂർണമായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കണം. സംസാരിക്കാനായി മാസ്ക് താഴ്ത്തിവെക്കുന്ന പ്രവണത നല്ലതല്ല.
•ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ഒഴിവാക്കുക.
•സീറ്റുകള്‍ നിറഞ്ഞുകവിയുന്ന അവസ്ഥ ഒഴിവാക്കണം. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ആണെങ്കിൽ നടുക്ക് ഗ്യാപ് ഇടുന്നത് നന്നാവും. രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഒരാൾ മാത്രം യാത്ര ചെയ്യുന്നതാണ് നല്ലത്. സാധിക്കുമെങ്കിൽ ഒരുസീറ്റിൽ ഒരാൾ മാത്രം ഇരിക്കുന്നതാണ് നല്ലത്.
•ഇപ്പോഴത്തെ സാഹചര്യത്തിൽ ബസിൽ നിന്നുകൊണ്ടുള്ള യാത്ര ഒഴിവാക്കുക.
•കഴിവതും യാത്രക്കാരുമായി അടുത്തുനിൽക്കാതിരിക്കുക, സാധ്യമായ ദൂരം പാലിക്കുക.
•പനി, ചുമ, ജലദോഷം, ശ്വാസതടസ്സം, എന്നിവ ഉള്ള ജീവനക്കാരും പൊതുജനങ്ങളും നിര്‍ബന്ധമായും യാത്ര ഒഴിവാക്കുക.
•യാത്രകള്‍ക്കിടയില്‍ പൊതുജനങ്ങള്‍ ഛർദിക്കുക, ചുമച്ചു കഫം തുപ്പുക എന്നിവ ഉണ്ടായാല്‍ ഉടൻ തന്നെ ബ്ലീച് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക, അല്ലാത്തപക്ഷം രോഗം പകരാനുള്ള സാധ്യത ഉണ്ട്.
•വാഹനങ്ങള്‍ കഴുകി വൃത്തിയാക്കുമ്പോള്‍ മുന്നു ലെയർ സർജിക്കൽ മാസ്കും പ്ലാസ്റ്റിക് ഏപ്രണും ൈകയുറകളും കണ്ണടയും ഉപയോഗിക്കുക.
•രോഗാണുവ്യാപന സാധ്യത ഒഴിവാക്കാൻ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി വൃത്തിയാക്കാൻ ഉപയോഗിക്കാം.
•സീറ്റുകൾ പോലുള്ള ബസിനുള്ളിലെ ഭാഗങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. അതിനു ശേഷം വാഹനത്തിെൻറ എല്ലാ വാതിലുകളും ജനലുകളും തുറന്നിടുക.
•ഓരോ യാത്രക്കുശേഷവും റെയിലുകള്‍, കൈപിടികള്‍, കൈവരികള്‍, സീറ്റുകള്‍ എന്നിവ ബ്ലീച്ച് ലായനി ഉപയോഗിച്ച് തുടച്ചാൽ നന്നായിരിക്കും.
•ഉപയോഗശേഷം സർജിക്കൽ മാസ്ക് ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുക, പുനരുപയോഗിക്കരുത്. ബ്ലീച്ച് ലായനിയില്‍ മുക്കിെവച്ച് അരമണിക്കൂറിനുശേഷം ആഴത്തില്‍ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. പുനരുപയോഗിക്കുന്ന മാസ്ക് ആണെങ്കില്‍ ബ്ലീച് ലായനിയിൽ അര മണിക്കൂര്‍ മുക്കിെവച്ച് കഴുകി ഉണക്കി ഉപയോഗിക്കാം.
•പണം കൈകാര്യം ചെയ്യുന്ന കണ്ടക്ടർ കൈയുറകള്‍ ധരിക്കുന്നത് നല്ലതാകും. പക്ഷേ, കൈയുറകൾ ധരിച്ചുകൊണ്ട് ഒരു കാരണവശാലും സ്വന്തം മുഖത്ത് സ്പർശിക്കാൻ പാടില്ല. കൈയുറകൾ ഉപയോഗിക്കുകയാണെങ്കിൽ ഓരോ ട്രിപ്പിന് ശേഷവും മാറ്റുക; പുനരുപയോഗം പാടില്ല.
•പണത്തിനുപകരം റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന പ്രീപെയ്ഡ് യാത്ര കാർഡുകൾ വ്യാപകമായി നടപ്പാക്കുന്നത് നന്നായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.