നീലഗിരിയിൽ സഞ്ചാരികളുടെ ശല്യമില്ല; റോഡുകൾ കൈയടക്കി വന്യജീവികൾ
text_fieldsകോയമ്പത്തൂർ: നീലഗിരി ജില്ലയിലെ ഉൗട്ടി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി. കൂനൂർ-ഡോൾഫിൻ നോസ് റോഡിൽ നിരവധി കാട്ടുപോത്തുകളും മാനുകളും വിഹരിക്കുന്നത് കാണാം. വാഹന ശല്യമില്ലാത്തതിനാൽ പാതയോരങ്ങളിലാണ് ഇവയുടെ വിശ്രമം.
അതേസമയം, മേട്ടുപാളയം- ഉൗട്ടി റോഡിലെ കുരങ്ങുകൾ പട്ടിണിയിലാണ്. വാഹനങ്ങളിലെത്തുന്ന ടൂറിസ്റ്റുകൾ നൽകുന്നതും ഉപേക്ഷിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളും മറ്റുമായിരുന്നു ഇവരുടെ ആഹാരം. നിലവിൽ കുരങ്ങുകൾ ഭക്ഷണംതേടി ഉൾവനങ്ങളിലേക്ക് കുടിയേറിയിരിക്കുകയാണ്.
ഊട്ടിയിലും കൂനൂരിലുമെല്ലാം ദിവസേന ആയിരക്കണക്കിന് സഞ്ചാരികളായിരുന്നു ദിവസേന ഒഴുകിയെത്താറ്. എന്നാൽ, കോവിഡ് കാരണം ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.