വന്മതിൽ കാണാൻ സഞ്ചാരികളുടെ വരവ്; മറ്റുള്ളവ തുറക്കാൻ ഇനി എത്രകാലം?
text_fieldsബീജിങ്: ലോകമാകെ കോവിഡ് ഭീതിയിൽ വീട്ടിനകത്ത് അടച്ചിരിപ്പാണ്. എന്നാൽ, ഈ വൈറസ് ആദ്യം റിപ്പോർട്ട് ചെയ് ത ചൈനയിൽ കാര്യങ്ങൾ മാറാൻ തുടങ്ങി. പ്രതിരോധത്തിെൻറ വന്മതിൽ കെട്ടി കോവിഡിനെ അവർ പിടിച്ചുനിർത്തി. വുഹാനില ടക്കം ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.
കോവിഡ് കാരണം ഏറ്റവും ദുരിതം നേരിട്ട മേഖലയിലൊന്നാണ് ടൂറിസവും. വ്യാപാരമേഖലക്കൊപ്പം ടൂറിസവും ചൈനയുടെ മുഖമുദ്രയായിരുന്നു. ലോകാദ്ഭുതങ്ങളിലൊന്നായ വന്മതിൽ തന്നെയാണ് ചൈന ടൂറിസത്തിെൻറ പ്രധാന ആകർഷണം.
കഴിഞ്ഞദിവസം വന്മതിലിെൻറ ഒരുഭാഗം സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ് അധികൃതർ. തലസ്ഥാനമായ ബീജിങ്ങിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ബലാഡിങ് സെക്ഷനാണ് തുറന്നിരിക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാണ് പ്രവേശനം. അതേസമയം, സന്ദർശകർക്കായി ഒരുപാട് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ദിവസം 19,500 പേർക്ക് മാത്രമാണ് പ്രവേശനം. സഞ്ചാരികളുടെ താപനില ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ചാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. മാസ്ക്കെല്ലാം ധരിച്ച് വന്മതിൽ സന്ദർശിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോവിഡ് ഭീതി അകന്നു എന്ന് പറയുേമ്പാഴും മുൻകരുതലുകളിൽനിന്ന് ചൈന പിറകോട്ടുപോയിട്ടില്ലെന്ന് വേണം ഇതിൽനിന്ന് മനസ്സിലാക്കാൻ.
കൂടാതെ, ഇവിടത്തെ കേബിൾ കാർ സർവിസ്, മ്യൂസിയം, പുരാതന വന്മതിൽ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒരു കോടിയിലധികം പേരാണ് എല്ലാ വർഷവും വന്മതിൽ സന്ദർശിക്കാറ്. ജനുവരി 25നാണ് വന്മതിലിലേക്ക് പ്രവേശനം വിലക്കിയത്. ചൈനയിൽ ആകെ 81,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3277 പേർ മരിച്ചു.
LATEST VIDEO
വന്മതിൽ തുറന്നത് ശുഭസൂചകമാണെങ്കിലും ലോകത്തെ മറ്റു ലോകാദ്ഭുതങ്ങൾ ഉൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്ന് തുറക്കുമെന്ന് പോലും അറിയാത്ത അവസ്ഥയാണ്. 1978ലെ പ്രളയത്തിന് ശേഷം ഇതാദ്യമായാണ് താജ്മഹൽ അടച്ചിടുന്നത്. മുമ്പ് 1942ലെ രണ്ടാം ലോക മഹായുദ്ധക്കാലത്തും 1971ലെ ഇന്ത്യ-പാക് യുദ്ധസമയത്തും താജ്മഹലിൽ സഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.