സ്വപ്നത്തിലേക്ക് സൈക്കിൾ ചവിട്ടി എവിൻ രാജു
text_fieldsഒരു ബുള്ളറ്റ് കിട്ടിയാലുടൻ ഹിമാലയത്തിലേക്ക് കുതിക്കുന്ന യാത്രപ്രേമികൾ കാണണം, അങ ്കമാലിക്കാരൻ എവിൻ രാജുവിെൻറ യാത്ര. വെറുമൊരു ഹെർകുലീസ് സൈക്കിളിലേറി അവൻ താണ്ടുന ്നത് ചെറിയ ദൂരമൊന്നുമല്ല; അങ്കമാലി പീച്ചാനിക്കാടുള്ള സ്വന്തം വീട്ടിൽ നിന്ന് മൈലുക ൾ താണ്ടി, കാടുംമേടും കടന്ന് നീങ്ങുന്നത് സഞ്ചാരികളുടെ സ്വപ്നഭൂമിയായ ഹിമാലയത്തിലേക ്കുതന്നെയാണ്.
കഴിഞ്ഞ ജനുവരി 28ന് വീട്ടിൽനിന്ന് പുറപ്പെട്ട 23കാരനായ എവിൻ കേരളത്തിലെ വടക്കൻ ജില്ലകളും കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, യു.പി, ഡൽഹി, പഞ്ചാബ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയും തെൻറ സൈക്കിളിൽ മുന്നോട്ടുകുതിക്കുകയായിരുന്നു. മഞ്ഞിൽ കുളിച്ചുനിൽക്കുന്ന റോത്തങ് പാസിൽ ഈ മാസം 14ന് ആ സൈക്കിൾ ചക്രങ്ങൾ തൊട്ടു. ഇതിനിടെ രണ്ടുമാസം തൊഴിലാളിയായി മണാലിയിൽ നാഷനൽ ഹൈവേ അതോറിറ്റിക്ക് കീഴിൽ റോഡ് നിർമാണത്തിലും പങ്കാളിയായി.
എന്തിനെന്നല്ലേ, ഹിമാലയത്തിനും അപ്പുറം പരന്നു കിടക്കുന്ന നേപ്പാൾ എന്ന വലിയ സ്വപ്നത്തിലേക്ക് ചുവടുവെക്കാനുള്ള സമ്പാദ്യം ഒരുക്കുകയായിരുന്നു ലക്ഷ്യം. ആ ജോലിക്കിടെയുള്ള വേളയിൽ പോലും വെറുതെയിരുന്ന് സമയം കളയാൻ എവിൻ ഒരുക്കമല്ലായിരുന്നു, തൊട്ടടുത്തുള്ള ദാബയിൽ ജോലി ചെയ്തും അവൻ സ്വപ്നയാത്രക്ക് പണമൊരുക്കി. മേയ് 11നാണ് മണാലിയിൽ എത്തിയത്. അങ്കമാലി മുതൽ റോത്തങ്ങ് വരെ സൈക്കിളോടിച്ചത് 3000ത്തിലേറെ കിലോമീറ്ററാണ്.
വെറുതെ മുന്നോട്ടുപോവുകയല്ല ലക്ഷ്യം. ഓരോ സംസ്ഥാനത്തെയും കാണേണ്ട സ്ഥലങ്ങൾ കണ്ടും ജീവിതരീതികൾ അടുത്തറിഞ്ഞുമാണ് എവിെൻറ പഴയ സൈക്കിൾ മുന്നോട്ടുരുളുന്നത്. അങ്കമാലിയിൽ നിന്ന് പുറപ്പെടുേമ്പാൾ കാര്യമായ തുകയൊന്നും കൈയിലില്ലായിരുന്നു. പണം എവിടെെവച്ച് തീരുന്നുവോ, അവിടെ ജോലി കണ്ടെത്തി ബാക്കി തുകയൊപ്പിച്ചാണ് യാത്ര.
ഇതിനിടെ ഡൽഹി ചാന്ദ്നിചൗക്കിൽ െവച്ച് മൊബൈൽ ഫോൺ അടിച്ചുമാറ്റപ്പെട്ടപ്പോൾ ഫോൺ ഗാലറിയിലുണ്ടായിരുന്ന ചിത്രങ്ങളും വിഡിയോകളും ഓർമ മാത്രമായി. അലീഗഢിലെ സുഹൃത്ത് നൽകിയ പഴയ ഫോണുമായി യാത്ര തുടരുന്നതിനിടെ ആ ഫോണും തകരാറിലായി.
ദാബയിെല സഹപ്രവർത്തകെൻറ ഫോണുപയോഗിച്ചാണ് ഇടക്ക് നാടുമായി ബന്ധപ്പെടുന്നത്. ഇന്ത്യയുടെ അങ്ങേയറ്റത്തുള്ള ഗ്രാമത്തിലെത്തിച്ചേരുക, തുടർന്ന് കൊൽക്കത്തയിലെത്തി ചലച്ചിത്രമേളയിൽ പങ്കെടുക്കുക, പിന്നീട് ജോലിചെയ്ത് പണമുണ്ടാക്കി നേപ്പാളിലേക്ക് കുതിക്കുക തുടങ്ങിയവയാണ് ഈ യാത്രാനുരാഗിയുടെ ഭാവിപദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.