കോവിഡ്: യൂറോപ്യൻ ടൂറിസം മേഖലക്ക് അതിജീവിക്കാൻ വേണ്ടത് 37,500 കോടി യൂറോ
text_fieldsലിസ്ബൺ: യൂറോപ്പിലെ ടൂറിസം മേഖലയിൽ കോവിഡ് വ്യാപനം ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ 37,500 കോടി യൂറോ വേണ്ട ി വരുമെന്ന് യൂറോപ്യൻ ട്രാവൽ കമീഷൻ. ടൂറിസത്തിെൻറ തകർച്ച പല യൂറോപ്യൻ രാജ്യങ്ങളുടെയും ജി.ഡി.പിെയ സാരമായി ബ ാധിക്കുമെന്നും യൂറോപ്യൻ ട്രാവൽ കമീഷൻ പറയുന്നു.
ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ 25,500 കോടി യൂറോ അംഗരാജ്യങ്ങൾക്കായി യൂറോപ്യൻ യൂണിയൻ മാറ്റിവെക്കണമെന്നാണ് കണക്കാക്കുന്നത്. ടൂറിസം മേഖലയിലെ സംരംഭകരെയും ഏജൻറുമാരെയും പ്രവർത്തന സജ്ജമാക്കാൻ മാത്രം 12,000 കോടി യൂറോ അധികമായി നിക്ഷേപിക്കേണ്ടി വരും.
കോവിഡ് വ്യാപനം തടയുന്നതിന് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ടൂറിസം മേഖലയെ പൂർണമായി സ്തംഭിപ്പിച്ചതായി യൂറോപ്യൻ ട്രാവൽ കമീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എഡ്വേർഡോ സന്ദാൻഡർ പറഞ്ഞു. ഈ പ്രതിസന്ധി വലിയ തോതിലുള്ള തൊഴിൽ നഷ്ടം ഭാവിയിലും ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി അടുത്ത മാസങ്ങളിലും തുടർന്നാൽ യൂറോപ്പിൽ മാത്രം കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഗ്രീസ്, പോർചുഗൽ, സ്പെയിൻ, ഇറ്റലി പോലുള്ള രാജ്യങ്ങളുടെ ജി.ഡി.പി ടൂറിസവുമായി വലിയ േതാതിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ്. ടൂറിസം മേഖലയിൽ രൂപപ്പെടുന്ന പ്രതിസന്ധി ഈ രാജ്യങ്ങളിൽ വലിയ ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
33 യൂറോപ്യൻ രാജ്യങ്ങളുടെ ടൂറിസം പ്രമോഷൻ ബോഡികൾ അംഗങ്ങളായ സംഘടനാസംവിധാനമാണ് യൂറോപ്യൻ ട്രാവൽ കമീഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.