അമേരിക്കൻ ബീച്ചിൽ അതിഥിയായി 362 കിലോയുള്ള കടലാമ
text_fieldsമെല്‍ബോണ്‍ ബീച്ച് (ഫ്‌ളോറിഡ): അപൂർവങ്ങളില്‍ അപൂർവമായ 800 പൗണ്ട് തൂക്കമുള്ള (362 കിലോ) കടലാമ മെല്‍ബോണ്‍ ബീച്ചിലേക്ക് കയറി കൂടുണ്ടാക്കിയശേഷം കടലിലേക്ക് തിരിച്ചുപോയതായി ഫ്‌ളോറിഡ ഫിഷ് ആൻഡ് വൈല്‍ഡ് ലൈഫ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു കടലാമയുടെ വരവ്. സമയമാകുമ്പോള്‍ തിരിച്ചുവന്ന് മുട്ടയിടാൻ വേണ്ടിയാണ് ഇത് കരയിൽ വന്ന് കൂടുണ്ടാക്കിയത്.
ലെതര്‍ ബാക്ക് കടലാമയെ റെഡ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടികൂടുന്നതും സൂക്ഷിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മറൈന്‍ ടര്‍ട്ടിൽ റിസെര്‍ച്ച് ഗ്രൂപ്പ് വക്താവ് ഡോ. കേറ്റ് മാന്‍സ് ഫീല്‍ഡ് പറഞ്ഞു. 2016 മാര്‍ച്ചില്‍ ഇതേ കടലാമ കരയിലെത്തി കൂടുണ്ടാക്കി തിരിച്ചുപോയിട്ടുണ്ട്. അന്ന് ഈ കടലാമക്ക് വിയന്ന എന്നാണ് പേരിട്ടിരുന്നത്. ഈ വര്‍ഷം ആദ്യവും ഇത് കരയിലെത്തി.
കടലാമയുടെ ശരാശരി ആയുസ്സ് 30 വര്‍ഷമാണ്. 16 വയസ്സാകുമ്പോള്‍ പൂർണവളർച്ചയിലെത്തും. സാധാരണ ആമകളില്‍നിന്ന് വ്യത്യസ്തമായി ലെതര്‍ ബാക്ക് കടലാമയുടെ പുറത്ത് കട്ടിയുള്ള ആവരണം കാണില്ല. കറുത്തതോ കാവിനിറത്തിലോ ഉള്ള തൊലിയാണുള്ളത്. 6.5 അടി വലിപ്പവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.