Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഎട്ട്​ കിലോമീറ്റർ...

എട്ട്​ കിലോമീറ്റർ നീളത്തിൽ രാജ്യത്തെ വലിയ റോപ്​വേ; അറബിക്കടലിന്​ മുകളിലൂടെ സാഹസിക യാത്രക്ക്​ ഒരുങ്ങിക്കോളൂ...

text_fields
bookmark_border
mumbai-sea-ling1
cancel

മു​ംബൈ: രാജ്യത്തെ ഏറ്റവും നീളമേറിയ റോപ്​വേ മു​ംബൈയിൽ ഒരുങ്ങുന്നു. കിഴക്കൻ തീരമായ സെവ്​രിയെയും റെയ്ഗഡ് ജില്ലയിലെ എലഫ​െൻറ ദ്വീപിനെയും ബന്ധിപ്പിച്ചാണ്​ റോപ്‌വേ നിർമിക്കുന്നത്​. എട്ട്​ കിലോമീറ്റർ നീളമുണ്ടാകും റോപ്​വേക്ക്​. മഹാരാഷ്​ട്രയിലെ പ്രമുഖ തീർത്ഥാടന - വിനോദ സഞ്ചാര കേന്ദ്രമാണ്​ എലഫ​െൻറ ദ്വീപ്​.

30 പേർക്ക്​ സഞ്ചരിക്കാൻ കഴിയുന്ന കാബിൾ കാറായിരിക്കും ഇവിടേക്ക്​ സർവിസ്​ നടത്തുക. സ്വദേശികൾക്ക്​ 500ഉം വിദേശികൾക്ക്​ 1000 രൂപയുമായിരിക്കും നിരക്ക്​. എട്ട്​ കിലോമീറ്റർ സഞ്ചരിക്കാൻ 14 മിനിറ്റ്​ മതി. റോപ്​വേക്കായി എട്ട്​ മുതൽ 11 വരെ തൂണുകൾ കടലിൽ നിർമിക്കേണ്ടി വരും. 50 മീറ്റർ മുതൽ 150 മീറ്റർ വരെ ഉയരമുണ്ടാകും ഈ തൂണുകൾക്ക്​. മു​ംബൈ പോർട്ട്​ ട്രസ്​റ്റിന്​ കീഴിലാണ് പദ്ധതി​ നടപ്പാക്കുന്നത്​. റോപ്​വേ തുടങ്ങുന്ന സ്​റ്റേഷനുകളിൽ റെസ്​റ്റോറൻറ്​, നിരീക്ഷണ കേന്ദ്രം, വിനോദ പരിപാടികൾ എന്നിവയും ഒരുക്കും. 

elephent-caves10
എലഫ​െൻറ ദ്വീപിലെ ഗുഹാക്ഷ്രേത്രം
 

മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലാണ്​ ​ എലഫ​െൻറ ദ്വീപ്​ സ്​ഥിതി ചെയ്യുന്നത്​. ഓരോ വർഷവും ലക്ഷക്കണക്കിന്​ യാത്രികരാണ് ഇവിടം സന്ദർശിക്കാറ്​​. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് ബോട്ടുമാർഗം​ ഇവി​ടെ എത്താം. ദ്വീപിലെ ഗുഹാക്ഷ്രേത്രമാണ്​ പ്രധാന ആകർഷണം. ശില്പങ്ങൾ കൊണ്ട് ആകർഷകമാണ് ഇൗ ക്ഷേത്രം.

ശിവ​​െൻറ ആരാധകരുടേതാണ് ഈ ശില്പങ്ങൾ. അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാണ് പ്രധാനപ്പെട്ടവ. 1987ൽ എല​െഫൻറ ഗുഹകളെ യുനെസ്കോ ലോകപൈതൃക പട്ടികയിലുൾപ്പെടുത്തി.

elephent-cave40
എലഫ​െൻറ ദ്വീപിലെ ഗുഹാക്ഷ്രേത്രം
 

അഗ്രഹാരപുരി എന്നായിരുന്നു ഇതി​​െൻറ യഥാർത്ഥ നാമം. ഇത് പിന്നീട് ലോപിച്ച് ഘാരാപുരിയായി. പോർച്ചുഗീസുകാരാണ് ഇതിന് എലഫ​െൻറ ഗുഹകൾ എന്ന് നാമകരണം ചെയ്തത്. അവർ തന്നെ ഈ സമുച്ചയത്തി​​െൻറ പ്രധാന ഭാഗം നശിപ്പിക്കുകയും ചെയ്തു. ഒമ്പത്​ മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഭരണം നടത്തിയ സിൽഹാര വംശജരുടെ കാലത്താണ് ഇതിലെ ശിൽപങ്ങളിലധികവും നിർമിച്ചത്​. 

6000 ചതുരശ്ര അടിയാണ്​ ഈ ക്ഷേത്രസമുച്ചയത്തി​​െൻറ വിസ്തീർണ്ണം. ഒരു പ്രധാന അറയും രണ്ട് വശങ്ങളിലെ അറകളും അങ്കണങ്ങളും ചെറിയ അമ്പലങ്ങളുമടങ്ങിയതാണ് സമുച്ചയം. അറബിക്കടലിന്​ മുകളിലൂടെ റോപ്​വേ കൂടി വരുന്നതോടെ ഇങ്ങോട്ട്​ സഞ്ചാരികളുടെ ഒഴുക്ക്​ വർധിക്കും. 

elephent cave3
​​ക്ഷേത്രത്തിനകത്തെ ശില്​പങ്ങൾ കാണാനെത്തിയവർ
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsarabian seacable carElephanta Caves
News Summary - india's largest ropeway is coming in mumbai
Next Story