ആഡംബരവുമായി റെയിൽവേയുടെ സലൂൺ കോച്ചുകൾ
text_fieldsന്യൂഡൽഹി: ട്രെയിൻ യാത്രികർക്ക് വീടിെൻറ അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തി സലൂൺ കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ. 'സഞ്ചരിക്കുന്ന വീട്' എന്ന പ്രതീതി ഉയർത്തുന്നതാണ് സലൂൺ കോച്ചുകൾ. രണ്ട് കിടപ്പ് മുറികളും അതിനോട് ചേർന്നുള്ള ശുചിമുറികളും സ്വീകരണമുറിയും അടുക്കളയും ചേർന്നതാണ് റെയിൽവേയുടെ പുതിയ കോച്ചുകൾ.
പുതിയ കോച്ച് ഘടിപ്പിച്ച ട്രെയിനിെൻറ ആദ്യ യാത്ര ഡൽഹി ഒാൾഡ് സ്റ്റേഷനിൽ നിന്ന് ഫ്ലാഗ് ഒാഫ് ചെയ്തു. ഡൽഹിയിൽ നിന്ന് ജമ്മുവിലേക്കുള്ള ജമ്മു മെയിൽ ട്രെയിനാണ് ആഡംബര സൗകരങ്ങളുള്ള കോച്ചുകളുമായി യാത്ര ആരംഭിച്ചത്. ഡൽഹിയിലെ സ്വകാര്യ ടൂറിസം കമ്പനിയുടെ ഉപഭോക്താക്കളാണ് ആദ്യ യാത്രക്കാർ.
േഹാട്ടലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ് കോച്ചിൽ ഉള്ളത്. സേവനത്തിനായി പ്രത്യേക ജീവനക്കാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. എ.സിക്കുൾപ്പടെ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായി സാേങ്കതിക വിദഗ്ധരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ചാർേട്ടർഡ് സംവിധാനമായിട്ടാണ് ഇൗ സൗകര്യമുള്ള കോച്ചുകൾ ലഭിക്കുക. എന്നാൽ, വൈകാതെ തന്നെ മറ്റ് ട്രെയിനുകളിലും ഇൗ സർവീസ് നടപ്പാക്കുമെന്ന് െഎ.ആർ.സി.ടി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.