പുഴ കാണാൻ, നാടറിയാൻ ജലായനം
text_fieldsപുഴയുടെ തനിമയും ഗ്രാമീണ ഭംഗിയും നുകരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ...? എങ്കിൽ കോഴിക്കോേട്ടക്ക് പോന്നോളൂ..
ചാലിയാർ, മാമ്പുഴ, കടലുണ്ടി പുഴകളിലൂടെയുള്ള യാത്രയും പുഴകളുടെ തീരങ്ങളിലെ ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുങ്ങുകയാണ് ശനിയാഴ്ച മുതൽ ‘ജലായനം’ പദ്ധതിയിലൂടെ. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷെൻറയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിെൻറയും സംയുക്താഭിമുഖ്യത്തിലാണ് ജലായനം ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ജലായനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ജില്ല കലക്ടർ യു.വി. ജോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചതാണിത്..
ഒളവണ്ണ കമ്പിളിപ്പറമ്പ് മാമ്പുഴ ഫാം ടൂറിസം സെൻററിൽ ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനൃം െചയ്യും. ചടങ്ങിൽ എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാകും. മാമ്പുഴ ഫാം അക്വാപോണിക്സ് സെൻറർ വി.കെ.സി. മമ്മത്കോയ ഉദ്ഘാടനം ചെയ്യും.
വിനോദസഞ്ചാരികളെ ആകർഷിച്ച് തദ്ദേശിയരുടെ വരുമാനം വർധിപ്പിക്കുകയും െതാഴിൽരഹിതർക്കും കർഷകർക്കും വനിതകൾക്കും തൊഴിലവസരമൊരുക്കുകയുമാണ് ‘ജലായനം’ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ബ്ലോക്ക് പഞ്ചായത്തും യുവസംരംഭകരും ചേർന്നാണ് മാതൃകാ ഫാം ഒരുക്കിയത്. ഫാമിനോട് ചേർന്ന തുരുത്തിൽ ഗ്രാമീണജീവിതവുമായി ബന്ധപ്പെട്ട വിവിധ കളികളും നടത്തും. മാമ്പുഴയിൽ ജലയാത്ര നടത്തുന്നവർക്ക് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാം. ഉത്തരവാദിത്ത ടൂറിസത്തിെൻറ ജില്ലയിലെ പദ്ധതികളുടെ തുടക്കം കൂടിയാണ് ജലായനം. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഒാഡിനേറ്റർ രൂപഷ് കുമാർ, ജില്ല കോഒാഡിനേറ്റർ ഒ.പി. ശ്രീകല ലക്ഷ്മി എന്നിവരും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.